ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് എം.പിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത് നല്‍കി എ.എ.പി
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എ.എ.പി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് സിങാണ് കത്ത് നല്‍കിയത്. എം.പിമാരുടെ നീക്കത്തിലൂടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് പേരില്‍ ആറ് പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, രജീന്ദര്‍ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി എന്നീ പഞ്ചാബിലെ രാജ്യസഭാംഗങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മലിവാളുമാണ് ബി.ജെ.പിയിലെത്തിയത്.
അതേസമയം, എ.എ.പിയുടെ നീക്കം എത്രത്തോളം ഫലം കാണുമെന്നതില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ആകെ 10 രാജ്യസഭാ എം.പിമാരുള്ള എ.എ.പിയില്‍ നിന്ന് മൂന്നില്‍ രണ്ട് ഭാഗം പേരും (7 പേര്‍) ഒരുമിച്ചാണ് ബി.ജെ.പിയില്‍ ലയിച്ചത്. അതിനാല്‍ തന്നെ ഇവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നാണ് കരുതുന്നത്.
താൻ വളർത്തിയെടുത്ത പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം."ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ അകപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്കാണ് എ.എ.പി ഇപ്പോൾ മുൻഗണന നൽകുന്നത്." രാഘവ് ഛദ്ദ ആരോപിച്ചു.
അടുത്തിടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.
The Aam Aadmi Party (AAP) has officially approached the Rajya Sabha Chairman seeking the disqualification of seven MPs who recently jumped ship to the BJP. Citing the Anti-Defection Law, AAP leadership argued that the members have lost their mandate by switching parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."