തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് ആശങ്ക; സൂപ്പർ താരം വൈഭവ് സൂര്യവംശിക്ക് പരിക്ക്
ജയ്പൂർ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ യുവതാരം വൈഭവ് സൂര്യവംശിക്ക് പരിക്ക്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് കാലിന് പരിക്കേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വൈഭവിനെ ഉടൻ തന്നെ ഗ്രൗണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു.
എങ്കിലും, വൈഭവിന്റെ പരിക്കിനെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്നാണ് ടീം മാനേജ്‌മെന്റ് നൽകുന്ന സൂചന. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ മത്സരശേഷം വ്യക്തമാക്കി.
🚨 RR BATTING COACH VIKRAM RATHORE SAID ABOUT VAIBHAV SURYAVANSHI's INJURY 🚨
— Cricket Central (@CricketCentrl) April 26, 2026
Vikram Rathore said 🗣️,
"He was feeling something in his hamstring but now he's looking okay. They've treated him, so he's looking fine. We'll know in a day or so but doesn’t look like anything… pic.twitter.com/8kI2QAjABS
"അവന്റെ ഹാംസ്ട്രിങ്ങിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞു. എന്നാൽ ഇപ്പോൾ കുഴപ്പമൊന്നുമില്ല. മെഡിക്കൽ ടീം അവനെ പരിശോധിച്ചു. ഒരു ദിവസത്തിനുള്ളിൽ കാര്യങ്ങളിൽ വ്യക്തത വരും, എങ്കിലും ഇത് ഗുരുതരമായ പരിക്കാണെന്ന് എനിക്ക് തോന്നുന്നില്ല," വിക്രം റാത്തോർ മാധ്യമങ്ങളോട് പറഞ്ഞു.
പോരാട്ടവീര്യം കാത്ത് വൈഭവ്; തോൽവി വഴങ്ങി രാജസ്ഥാൻ
അതേസമയം, സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഹൈദരാബാദിന് മുന്നിൽ വെച്ചത്. എന്നാൽ, വെറും 18.3 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
മത്സരത്തിൽ തോറ്റെങ്കിലും 15-കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം ആരാധകർക്ക് വിരുന്നായി. തന്റെ ഐ.പി.എൽ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് വൈഭവ് ഹൈദരാബാദിനെതിരെ അടിച്ചുകൂട്ടിയത്. വെറും 37 പന്തുകളിൽ നിന്ന് 12 സിക്സറുകളും അഞ്ച് ഫോറും സഹിതം 103 റൺസാണ് താരം അടിച്ചെടുത്തത്. 278.38 എന്ന കിടിലൻ സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ താണ്ഡവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."