ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന സംഭവം; ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 8.9 ലക്ഷം രൂപ ദനാ മജ്ഹിക്ക് കൈമാറി
മനാമ: ഒഡീഷയില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതശരീരം തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന ദനാ മജ്ഹിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 8.9 ലക്ഷം രൂപയുടെ ദനസഹായം കൈമാറി.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് എത്തിയാണ് ദനാ മജ്ഹി ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം സ്വീകരിച്ചത്. ബി.ബി.കെ (ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്റ് കുവൈത്ത്) ബാങ്കിന്റെ ചെക്കിലാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം എംബസിയിലെത്തിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറെ സന്തോഷത്തോടെയാണ് ദനാ മജ്ഹി ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം സ്വീകരിച്ചത്.
'വളരെയധികം സന്തോഷമുണ്ട്. എന്റെ മൂന്നു മക്കളുടെയും പഠനത്തിനായി ഉപയോഗിക്കാന്‍ ഈ പണം ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കും. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- മജ്ഹി മാധ്യമ സംഘത്തോട് പ്രതികരിച്ചു.
'എന്റെ ഭാര്യ മരിച്ചപ്പോള്‍ ഞാനും മകള്‍ ചാന്ദിനിയും സഹായത്തിനു വേണ്ടി നിലവിളിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായില്ല. അവളെയും (ഭാര്യയെ) കൊണ്ടു ഉടന്‍ അവിടെ നിന്ന് പോകാന്‍ ആരോ പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു ലുങ്കിയില്‍ മൃതദേഹം പൊതിഞ്ഞ് എടുത്തു നടന്നത്'- മജ്ഹി പറഞ്ഞു.
ആഗസ്റ്റ് 24ന് ഒഡീഷ സംസ്ഥാനത്തെ പിന്നാക്ക ജില്ലയായ കലാഹന്തിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ക്ഷയരോഗിയായ ഭാര്യ ആശുപത്രിയില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം വാഹനത്തില്‍ കൊണ്ടു പേകാന്‍ പണമില്ലാത്തതിനാല്‍ ദനാ മജ്ഹി എന്ന 42 കാരന്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് 12 വയസ്സുള്ള മകള്‍ക്കൊപ്പം മൃതദേഹം ചുമന്ന് നടക്കുകയായിരുന്നു.
ഒരു ലുങ്കിയില്‍ പൊതിഞ്ഞെടുത്ത മൃതദേഹം തോളിലേറ്റി പത്തു കിലോ മീറ്ററോളം നടന്നപ്പോഴാണ് സംഭവം ഒരു പ്രാദേശിക ചാനല്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. അവരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദനാ മജ്ഹിയുടെ ദുരനുഭവം പുറം ലോകമറിയുന്നത്.
താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ക്കു സഹായിക്കാനാകില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും യുവാവ് പറഞ്ഞിരുന്നു.
പിന്നീട് ഇതേ മാധ്യമ സംഘത്തിന്റെ ശ്രമഫലമായി ജില്ലാ കലക്ടര്‍ സംഭവത്തില്‍ ഇടപെടുകയും തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഒരുക്കുകയുമായിരുന്നു.
ഇതിനിടെയാണ് ദനാ മഹ്ജിയുടെ ദൈന്യത ബഹ്‌റൈനിലെ അഖ്ബാര്‍ അല്‍ ഖലീജ് എന്ന അറബി പത്രം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിലെ വാര്‍ത്തയും ചിത്രവും കണ്ടു മനസ്സലിഞ്ഞ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ദനാ മജ്ഹിക്ക് തന്റെ സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ഗള്‍ഫ് ഡെയ് ലി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്കകം ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം ദനാ മജ്ഹിക്ക് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.
Read More... ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന സംഭവം: അറബി പത്രങ്ങളിലും വാര്‍ത്തയായി
അതേസമയം ദനാ മജ്ഹിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ധന സഹായം പ്രഖ്യാപിച്ച സംഭവം ഇന്ത്യക്ക് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി ചില പ്രാദേശിക പത്രങ്ങള്‍ ഈ വാര്‍ത്ത നേരത്തെ തമസ്‌കരിച്ചത് ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ദനാ മജ്ഹിയുടെ ദൈന്യത റിപ്പോര്‍ട്ട് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കേന്ദ്ര സര്‍ക്കാറിനെയും രാജ്യത്തെയും അപമാനിക്കലാണെന്നും രാജ്യസ്‌നേഹികള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയ വഴി ചില ബി.ജെ.പി അനുകൂല വക്താക്കളും പ്രതികരിച്ചിരുന്നു.
സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒഡീഷ്യയിലെ പ്രാദേശിക മാധ്യമ സംഘത്തിനെതിരെയും ഇവര്‍ ആക്ഷേപമുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."