HOME
DETAILS

കടുത്ത ചൂട്; രാജ്യത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

  
April 27, 2026 | 3:39 AM

extreme heat record power consumption in the country

ന്യൂഡല്‍ഹി: കടുത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ശനിയാഴ്ച  ഉച്ചയ്ക്ക് 3.38ഓടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം 256.11 ജിഗാവാട്ട് ആയി ഉയര്‍ന്നതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 252.07 ജിഗാവാട്ട് എന്ന റെക്കോര്‍ഡ് ആണ് അടുത്ത ദിവസം തന്നെ മറികടന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതാണ് വൈദ്യുതി ഉപഭോഗം കുത്തനെ കൂടാന്‍ കാരണം. എയര്‍ കണ്ടീഷണറുകള്‍, എയര്‍ കൂളറുകള്‍ എന്നിവയുടെ അമിതമായ ഉപയോഗം വൈദ്യുതി ആവശ്യകത വര്‍ദ്ധിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 42.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണ താപനിലയേക്കാള്‍ അഞ്ചുഡിഗ്രിയില്‍ കൂടുതലാണ്.
ഈ മാസം 22ന് 239.70 ജിഗാവാട്ടായിരുന്ന ഉപഭോഗമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 256 ജിഗാവാട്ടിലേക്ക് ഉയര്‍ന്നത്.
2025 ജൂണില്‍ രേഖപ്പെടുത്തിയ 242.77 ജിഗാവാട്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2024 മെയ് മാസത്തില്‍ ഇത് 250 ജിഗാവാട്ടായിരുന്നു. ഈ വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യം 270 ജിഗാവാട്ട് വരെ എത്തുമെന്നാണ് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ചൂട് ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും ഉപഭോഗം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  9 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  9 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  9 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  9 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  9 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  9 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  9 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  9 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  9 days ago