HOME
DETAILS

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

  
April 27, 2026 | 6:29 AM

kerala-rubber-sheet-price-reaches-242-farmers-distress-2026

വടക്കഞ്ചേരി: സംസ്ഥാനത്ത് റബ്ബര്‍ വില വീണ്ടും ഉയര്‍ച്ചയില്‍. ഇന്നലെ കിലോയ്ക്ക് 240 രൂപ രേഖപ്പെടുത്തിയപ്പോള്‍ ചില ഡീലര്‍മാര്‍ 242 രൂപവരെ നല്‍കി റബ്ബര്‍ ഷീറ്റ് വാങ്ങുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. എന്നാല്‍ ഈ വിലവര്‍ധനവ് കര്‍ഷകര്‍ക്കല്ല, സ്റ്റോക്ക് സൂക്ഷിച്ച കച്ചവടക്കാര്‍ക്കും വന്‍കിട വ്യാപാരികള്‍ക്കുമാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്നതാണ് യാഥാര്‍ഥ്യം.

വില ഉയരുമ്പോള്‍ സാധാരണയായി കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പല റബ്ബര്‍ കര്‍ഷകരുടെയും കൈവശം വില്‍പ്പനയ്ക്കായി ഷീറ്റുകള്‍ ഇല്ല. കാലാവസ്ഥ വ്യതിയാനം മൂലം ടാപ്പിങ് ഏകദേശം എല്ലായിടത്തും ജനുവരി അവസാനത്തോടെ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതോടെ വിപണിയില്‍ ലഭ്യമായ റബ്ബര്‍ ഷീറ്റുകളുടെ അളവ് കുറഞ്ഞു. ഈ കുറവ് മുതലെടുത്താണ് കച്ചവടക്കാര്‍ ഉയര്‍ന്ന വിലയില്‍ സ്റ്റോക്ക് ചെയ്ത ഷീറ്റുകള്‍ വിറ്റഴിച്ച് വന്‍ലാഭം നേടുന്നത്. 2014ലെ ഉയര്‍ന്ന വിലനിലവാരത്തേക്കാള്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അതേസമയം, ഉത്പാദനം കുറഞ്ഞതും കൈവശം ഷീറ്റുകള്‍ ഇല്ലാത്തതും കാരണം കര്‍ഷകര്‍ക്ക് ഈ വിലവര്‍ധനവില്‍ നിന്ന് യാതൊരു നേട്ടവും ലഭിക്കുന്നില്ല. കൃഷി ചെലവുകള്‍ ഉയരുകയും വരുമാനം അനിശ്ചിതമാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയും ആഭ്യന്തര ഉത്പാദനക്കുറവും ചേര്‍ന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

 

Although rubber prices in Kerala have surged to ₹242 per kg for RSS-4 variety, small-scale farmers remain in distress. The price hike, driven by a global supply shortage and bullish international markets (like Japan's OSE), has primarily benefited large-scale traders and stockists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  5 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  5 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  5 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  5 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  6 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  6 days ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  6 days ago