HOME
DETAILS

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

  
Web Desk
April 27, 2026 | 3:31 PM

tehran has gained the upper hand in the war and the united states is facing a heavy setback warned the german chancellor

ബെര്‍ലിന്‍: ഇറാന് മേലുള്ള കടന്നുകയറ്റവും, തുടര്‍ന്നുണ്ടായ യുദ്ധവും അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായി മാറിയെന്ന് ജര്‍മന്‍ ചാന്‍സലര്‍. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വാഷിങ്ടണ്‍ അപമാനിക്കപ്പെട്ടെന്നും, തെഹ്‌റാന്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞെന്നും ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. 

ജര്‍മന്‍ പട്ടണമായ മാര്‍സ്ബര്‍ഗില്‍ തിങ്കളാഴ്ച്ച വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നിലവില്‍ അമേരിക്കക്ക് മുന്നില്‍ വ്യക്തമായ വഴികളൊന്നും തന്നെയില്ല. അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നേരിട്ട പരാജയങ്ങളേക്കാള്‍ ആഴത്തിലുള്ള തന്ത്രപരമായ പ്രതിസന്ധിയാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ചാന്‍സിലര്‍ ചൂണ്ടിക്കാട്ടി. 

'ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാണ്. എന്നാല്‍ അവിടെനിന്ന് പുറത്തുകടക്കുക എന്നതാണ് പ്രധാനം. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലും കണ്ടതുപോലെ വേദനാജനകമായ സാഹചര്യമാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ഇറാനിയന്‍ നേതൃത്വവും ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും ചേര്‍ന്ന് ഒരു വന്‍ശക്തിയെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ്. അവര്‍ പ്രതീക്ഷിതിലും കരുത്തരാണെന്ന് തെളിയിച്ച് കഴിഞ്ഞു,' മെര്‍സ് പറഞ്ഞു.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു.എസിന് മുന്നില്‍ ഇറാന്‍ പുതിയ പ്രപ്പോസല്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്നും യുദ്ധം അവസാനിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന പുതിയ കരാര്‍ ഇറാന്‍ അമേരിക്കക്ക് സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്താനെ മധ്യസ്ഥനാക്കിയാണ് ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദേശങ്ങള്‍ വൈറ്റ് ഹൗസിലെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുക എന്നതാണ് ഇറാന്റെ പ്രധാന വാഗ്ദാനം. പകരം ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു. നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടാനും അതല്ല യുദ്ധത്തിന് പൂര്‍ണ്ണവിരാമം കുറിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടിലുള്ള വിവരം. യു.എസ് മുന്നോട്ട് വെച്ച ആണവ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നും, സമാധാനം പുനഃസ്ഥാപിച്ച ശേഷം മറ്റൊരു ഘട്ടത്തില്‍ അവ പരിഗണിച്ചാല്‍ മതിയെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് യു.എസ് പ്രതികരിച്ചിട്ടില്ല.  ട്രംപ് ഭരണകൂടം ഇതിനോട് പൂര്‍ണ്ണമായി യോജിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കുന്ന ഒരു കരാറിന് മാത്രമേ താന്‍ അംഗീകാരം നല്‍കൂ എന്നാണ് ട്രംപിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Tehran has gained the upper hand in the war, and the United States is facing a heavy setback, warned the German Chancellor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  3 hours ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  3 hours ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  3 hours ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  4 hours ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  4 hours ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  5 hours ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  5 hours ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  6 hours ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  6 hours ago