HOME
DETAILS

പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു

  
April 28, 2026 | 2:24 AM

west bangal final phase of voting tomorrow

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 142 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക. കൊൽക്കത്ത നോർത്ത്, സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 ഫർഗാനാസ്, സൗത്ത് 24 ഫർഗാനാസ്, ഹൂഗ്ലി, പൂർബ ബർധമാൻ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസ് സ്വാധീന മേഖലകളാണ്. 2021ൽ 142ൽ 123 സീറ്റുകളിലും വിജയിച്ചത് തൃണമൂലായിരുന്നു. ബി.ജെ.പിക്ക് ലഭിച്ചത് 18 സീറ്റുകൾ മാത്രം. ഈ മേഖലയിലെ സീറ്റുകൾ നിലനിർത്തുകയെന്നതാണ് തൃണമൂൽ ലക്ഷ്യം. 

പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ പശ്ചിമബംഗാളില്‍ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പി മിതാലി ബാഗിന്റെ കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അരമ്പാഗ് മണ്ഡലത്തില്‍ അഭിഷേക് ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഗോഘട്ടിലെ ബി.ജെ.പി ഓഫിസിന് മുന്നില്‍ വച്ചാണ് മിതാലി ബാഗിന്റെ കാറിനു നേരെ പ്രവര്‍ത്തകര്‍ ഓടിയടുത്തത്. വടിയും ഇരുമ്പ് കമ്പിയുമായെത്തിയ അക്രമിസംഘം കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് മിതാലി ബാഗ് പറഞ്ഞു.  മിതാലി ബാഗിന് പരുക്കേറ്റു. പൊലിസ് സ്ഥലത്തെത്തിയാണ്  എം.പിയെയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 
അതേസമയം, എം.പിക്കെതിരായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ഹൗറ, നാദിയ, നോര്‍ത്ത് 24 ഫര്‍ഗാനാസ്, സൗത്ത് 24 ഫര്‍ഗാനാസ്, ഹൂഗ്ലി, പൂര്‍ബ ബര്‍ധമാന്‍ തുടങ്ങിയ ജില്ലകളിലും തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  8 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  8 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  8 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  8 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  8 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  8 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  8 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  8 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  8 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  8 days ago