HOME
DETAILS

അനിൽ ​അംബാനി ​ഗ്രൂപ്പിനെതിരെ വീണ്ടും ഇഡി നടപടി; ഇത്തവണ കണ്ടുകെട്ടിയത് 3034 കോടി രൂപയുടെ ആസ്തികൾ 

  
April 28, 2026 | 11:38 AM

assets worth 3034 crore belonging to anil ambanis group have been attached by the enforcement directorate

ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പിന്റെ 3034 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡി നടപടി. റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 

റിലയൻസിലെ അനിൽ അംബാനി ഗ്രൂപ്പിന് കീഴിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം. മുംബൈയിലെ ഒരു ഫ്‌ളാറ്റ്, മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ സാനന്ദിലുള്ള ചില ഭൂമികൾ, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള കേസുകളിൽ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 19344 കോടി രൂപയായി ഉയർന്നുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. 

ബാങ്ക് തട്ടിപ്പ്, ഫണ്ട് വകമാറ്റൽ എന്നീ ആരോപണങ്ങളിലാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ഏപ്രിൽ 20-ന്, റിലയൻസ് കമ്യൂണിക്കേഷൻസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരായ അനിൽ കല്യയെയും ഡി.വിശ്വനാഥിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആർഎച്ച്എഫ്എൽ, ആർസിഎഫ്എൽ എന്നിവയുമായി ബന്ധപ്പെട്ട 11,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്. വായ്പാ തുക ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളിലേക്ക് ഇവർ വകമാറ്റിയതായി ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഈ ഉദ്യോഗസ്ഥർക്ക് 2019 മുതൽ ഗ്രൂപ്പുമായി ബന്ധമില്ലെന്നാണ് റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും പറയുന്നത്.

തന്റെയും റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ഫ്രോഡ് ആയി തരംതിരിക്കാനുള്ള ബാങ്കുകളുടെ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അനിൽ അംബാനി നൽകിയ മൂന്ന് ഹരജികൾ ഏപ്രിൽ 16-ന് സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെ ബാങ്കുകൾക്ക് അംബാനിക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും.

assets worth ₹3,034 crore belonging to anil ambani’s group have been attached by the enforcement directorate.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  2 days ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  2 days ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  2 days ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  2 days ago
No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  2 days ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  2 days ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  2 days ago