'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും വര്‍ഗീയ വിഷം ചീറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടനയാണ് മുസ്‌ലിം ലീഗ് എന്നാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ മുന്നണികള്‍ മതേതര കുപ്പായമിട്ട മുസ്‌ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി കുറിച്ചു.
തന്നെയും എസ്.എന്‍.ഡി.പിയേയും തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു എന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. വിമര്‍ശനങ്ങള്‍ പുത്തരിയല്ല. എസ്.എന്‍.ഡി.പിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാവില്ല. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തുറന്ന് പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ്. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ലെന്നുംഎഡിറ്റോറിയലില്‍ വെള്ളാപ്പള്ളി കുറിക്കുന്നു.
ലേഖനത്തില്‍ നിന്ന്
കേരളത്തിലെ ചില സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തുറന്നു പറ ഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റെങ്കില്‍ ആ തെറ്റ് പൂര്‍വ്വാധികം ശക്തിയായി തുടരാന്‍ തന്നെയാണ് തീരുമാനം. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്ന് ഓടുന്നയാളല്ല ഞാനും എന്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ ജനസമൂഹത്തിന്റെ ആശങ്കകളാണ് യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നയിക്കുന്നത്. ഭരണം നിലനിര്‍ത്താ നും പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ മുന്നണികള്‍ മതേതര കുപ്പായമിട്ട മുസ്‌ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടന യെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പ ത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമ ങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അതിന്റെ പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം ലീഗുമുണ്ട്. മുസ്‌ലിം മതസമൂഹത്തെയല്ല, മുസ്‌ലിം ലീഗിനെയാണ് ഞാന്‍ എതിര്‍ക്കുന്നതെന്ന് എത്രയോ വട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തില്‍ പങ്കാളിയായാല്‍ സ്വാഭാ വികമായും അവര്‍ വര്‍ഗീയമായി മാത്രമേ പ്രവര്‍ത്തിക്കൂ. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളില്‍ ഇരി ക്കുന്നവരും. ഇപ്പോള്‍ ലീഗിന്റെ മന്ത്രിയായ കെ.എം.ഷാജിയുടെ മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാകുമെങ്കില്‍ ആയിക്കോട്ടെ.
ndp yogam general secretary vellappally natesan has again criticised the muslim league, calling it a communal organisation in his latest yogam editorial, triggering fresh political debate in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."