HOME
DETAILS

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

  
കെ. മുഹമ്മദ്‌ റാഫി 
June 17, 2026 | 5:59 AM

mobile app created by a 16 year old becomes a sensation

നെടുമങ്ങാട്: ആധുനിക സൗകര്യങ്ങൾ ഇല്ലെങ്കിലും കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് തലസ്ഥാനത്തെ ഒരു പതിനാറുകാരൻ. തിരുവനന്തപുരം മിനാങ്കൽ സ്വദേശിയായ ആദിത്യൻ  ആർ.ജി എന്ന എസ്.എസ്.എൽ.സി വിദ്യാർഥിയാണ് സ്വന്തമായി കോഡിംഗ് ചെയ്ത് അന്താരാഷ്ട്ര നിലവാരമുള്ള ഹൈറേഞ്ച് എന്ന മൊബൈൽ ആപ് വികസിപ്പിച്ചെടുത്തത്.
പ്ലേ സ്റ്റോറിൽ റിലീസ് ചെയ്ത ഈ ആപ്പ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ടെക് കമ്മ്യൂണിറ്റികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഒരു സ്മാർട്ട്ഫോണിലെ വിവിധ ഇൻ-ബിൽറ്റ് സെൻസറുകളെ പരമാവധി പ്രയോജനപ്പെടുത്തി എട്ടിലധികം അത്യാധുനിക ടൂളുകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൽ കോമ്പസ്: തടസങ്ങളില്ലാത്ത നാവിഗേഷൻ സംവിധാനം. ജി.പി.എസ് ട്രയൽ റെക്കോർഡർ: യാത്ര ചെയ്യുന്ന വഴികളും വേഗതയും ഓഫ്‌ലൈനായി രേഖപ്പെടുത്താം.
മെറ്റൽ ഡിറ്റക്ടർ: മൊബൈൽ സെൻസറുകൾ വഴി കാന്തിക മണ്ഡലങ്ങളും ലോഹങ്ങളും കണ്ടെത്തുന്നു.
ഭൂകമ്പ ഡിറ്റക്ടർ: അതീവജാഗ്രത നൽകുന്ന അത്യാധുനിക മോഷൻ സെൻസിങ് സാങ്കേതികവിദ്യ.സൗണ്ട് മീറ്റർ, ബബിൾ ലെവൽ ഇൻഡിക്കേറ്റർ, വാനനിരീക്ഷണത്തിനായുള്ള മൂൺ ഫേസ് ടൂൾ, സ്മാർട്ട് ഫ്ലാഷ്‌ലൈറ്റ് എന്നിവയും ഇതിലുണ്ട്.
ഹോളിവുഡ് റേഞ്ച് ഡിസൈൻ
ഇത്തരം ആപ്പുകൾ ലളിതമായ ഡിസൈനിലാണ് വരാറുള്ളത്. എന്നാൽ പൂർണമായും ബ്ലാക്ക് ആൻഡ് നിയോൺ കളർ കോമ്പിനേഷനിലുള്ള ഒരു ഫ്യൂച്ചർ റഡാർ യു.ഐ ആണ് ആദിത്യൻ ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നത്.  സുഗമമായ പെർഫോമൻസും ഫോണിൻ്റെ ബാറ്ററി ഒട്ടും ചോർത്താത്ത സാങ്കേതികവിദ്യയും ഈ ആപ്പിനെ വേറിട്ടു നിർത്തുന്നു.
മൊബൈൽ ഗെയിമുകൾക്കും സോഷ്യൽ മീഡിയക്കും മുന്നിൽ ഇന്നത്തെ തലമുറ സമയം കളയുമ്പോഴാണ്, ഗെയിം നിർമാണത്തിന് പിന്നിലെ സാങ്കേതികവിദ്യ സ്വന്തമായി പഠിച്ചെടുത്ത് ആദിത്യൻ ഈ നേട്ടം കൈവരിച്ചത്. നാട്ടിൻപുറങ്ങളിലെ പ്രതിഭകൾക്ക് ലോകം കീഴടക്കാൻ വലിയ ലാബുകളോ കോച്ചിങ്ങോ വേണ്ട, കൃത്യമായ ലക്ഷ്യബോധമുള്ള ഒരു മനസ്സ് മാത്രം മതി എന്ന് ആദിത്യൻ തെളിയിക്കുന്നു." - സോഷ്യൽ മീഡിയയിലെ ഒരു പ്രമുഖ ടെക് വിദഗ്ധൻ കുറിച്ചു.
പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് 7.0-ന് മുകളിലുള്ള എല്ലാ ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. തുടക്കത്തിൽ തന്നെ മികച്ച റിവ്യൂകളോടെ മുന്നേറുന്ന ഈ ആപ്പ് വരും ദിവസങ്ങളിൽ വലിയൊരു തരംഗമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന ഈ മിടുക്കന് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ടാകേണ്ടത് ഇനി ഓരോ മലയാളിയുടെയും കടമയാണ്.


എന്താണ് ഹൈറേഞ്ച് ആപ്പ്?
കോർപറേറ്റ് കമ്പനികൾ കോടികൾ മുടക്കി നിർമിക്കുന്ന പ്രീമിയം ആപ്പുകളോട് കിടപിടിക്കുന്ന ഓൾ ഇൻ വൺ സ്മാർട്ട് ടൂൾകിറ്റ് ആണ് ആദിത്യൻ ഒരുക്കിയിരിക്കുന്നത്. ഇൻ്റർനെറ്റോ ശല്യപ്പെടുത്തുന്ന പരസ്യങ്ങളോ ഇല്ലാതെ പൂർണമായും ഓഫ്‌ലൈനായി പ്രവർത്തിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  2 hours ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  2 hours ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  2 hours ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  2 hours ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  3 hours ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  3 hours ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  3 hours ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  3 hours ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  3 hours ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 hours ago