HOME
DETAILS
MAL
ലോറിക്ക് പിറകില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
backup
September 16 2016 | 19:09 PM
തിരൂരങ്ങാടി: ലോറിക്ക് പിറകിലേക്ക് കാറിടിച്ചു കയറി മൂന്ന് പേര്‍ക്ക് പരുക്ക്. ദേശീയപാത വെളിമുക്കിനും പാലക്കലിനുമിടയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കോഴികളുമായി പോകുകയായിരുന്ന മിനി ലോറിക്കു പിറകിലാണ് കാറിടിച്ചത് . കാറിലുണ്ടായിരുന്നവര്‍ക്കാണ് നിസാര പരുക്കേറ്റത്.
കോഴിക്കോട് ഭാഗത്തുനിന്നു വന്ന ലോറിയും കാറുമാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."