HOME
DETAILS

ജയിച്ചാൽ, തോറ്റാൽ മുന്നണികളെ കാത്തിരിക്കുന്നത്; ചങ്കിടിപ്പിൽ യുഡിഎഫ്, എൽഡിഎഫ്, എൻ‍ഡിഎ ക്യാമ്പുകൾ

  
May 04, 2026 | 1:49 AM

udf ldf nda camps are on edge

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും അടിമുടിയുലക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അടുത്ത മണിക്കൂറിൽ കേരളം അറിയാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്ന തുടർചലന സാധ്യതകൾ ഇങ്ങനെ-

എൽ.ഡി.എഫ് വിജയിച്ചാൽ 
തുടർഭരണത്തിൽ ഹാട്രിക് എന്ന കേരളചരിത്രത്തിലെ ആദ്യത്തെ റെക്കോഡ് സ്ഥാപിക്കപ്പെടും. തുടർച്ചയായി മൂന്നാമതും മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്ക് പിണറായി വിജയൻ നടന്നുകയറും. സി.പി.എമ്മും ഇടതുമുന്നണിയും കേരള രാഷ്ട്രീയത്തിൽ സർവാധിപത്യ ശക്തിയായി മാറും. 

എൽ.ഡി.എഫ് പരാജയപ്പെട്ടാൽ 
സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി വരെ തുലാസിലാകും.പത്തുവർഷത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള പടിയിറക്കം പിണറായി വിജയന്റെ രാഷ്ട്രീയ യാത്രയിലെയും പടിയിറക്കത്തിന്റെ തുടക്കമാകും. സി.പി.എമ്മിന്റെ മുഖമായി പുതിയ നേതാക്കൾ ഉയർന്നുവരും. 

യു.ഡി.എഫ് വിജയിച്ചാൽ 
ദേശീയതലത്തിൽ വരെ കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിക്കും. പത്തുവർഷക്കാലം നേരിട്ട രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരമാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിലെ പ്രധാന കേന്ദ്രങ്ങളായി ഉയരും. 

യു.ഡി.എഫ് പരാജയപ്പെട്ടാൽ 
യു.ഡി.എഫ് മുന്നണിസംവിധാനം തന്നെ പ്രതിസന്ധിയിലാകും. ഘടകകക്ഷികളുടെ നിലപാട് അനിശ്ചിതത്വം സൃഷ്ടിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അധ്യക്ഷസ്ഥാനത്തും അഴിച്ചുപണികളുണ്ടാകും. 

എൻ.ഡി.എ അക്കൗണ്ട് തുറന്നാൽ 
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ദേശീയതലത്തിൽ അംഗീകാരമാകും. രാജീവ് ചന്ദ്രശേഖർ ബി.ജെ.പിക്കുള്ളിൽ സർവാധിപത്യ സ്വഭാവത്തിലേക്ക് ഉയരുകയും വിരുദ്ധ ചേരികൾ അപ്രസക്തമാവുകയും ചെയ്യും. 

എൻ.ഡി.എ അക്കൗണ്ട് തുറന്നില്ലെങ്കിൽ 
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാകും. ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാവുകയും രാജീവ് വിരുദ്ധ ചേരികൾ ശക്തിയാർജിക്കുകയും ചെയ്യും.

“UDF, LDF, and NDA camps are on edge.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  13 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  13 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  13 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  13 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  13 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  13 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  13 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  13 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  13 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  13 days ago