HOME
DETAILS

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

  
Web Desk
May 04, 2026 | 8:07 AM

chandy oommen wins big in puthuppally shares emotional tribute

പുതുപ്പള്ളി: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മകനേയും കൊവിട്ടില്ല ആ നാട്. കിടുക്കന്‍ ജയമങ്ങ് നല്‍കി. വിജയം ഉറപ്പിച്ചിരിക്കേ പിതാവിന്റെ ഓര്‍മകള്‍ ചേര്‍ത്തു വെച്ചാണ് ചാണ്ടി ഉമ്മന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.


'നമ്മള്‍ ജയിച്ചു അപ്പ...' പറയാനുള്ളതെല്ലാം ഒറ്റവാക്യത്തില്‍ അദ്ദേഹം കുറിച്ചു. 

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണമായിരുന്നു ചാണ്ടി ഉമ്മന്റേത്. പിതാവിനെ പോലെ തന്നെ സാധാരണക്കാരില്‍ സാധാരണക്കാരനായി അദ്ദേഹം ജനങ്ങളിലേക്കിറങ്ങി. സൈക്കിളില്‍ പോയി വോട്ട് ചോദിക്കുന്ന ചാണ്ടി ഉമ്മനെയാണ് ജനം തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയമത് കണ്ടത്.
ഫ്‌ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കി.  കൊട്ടിക്കലാശം മാറ്റിവച്ചു. 

ഓരോ മണ്ഡലത്തിലും പല സ്ഥാനാര്‍ഥികളും കോടികള്‍ ചെലവഴിച്ചപ്പോള്‍ ആര്‍ഭാടമുള്ള ചെലവുകള്‍ ഒഴിവാക്കി. മാത്രമല്ല ആ തുക പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീര്‍ത്തപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്‍ 21691 വോട്ടിന്റെ കൂറ്റന്‍ ലീഡ് നിലയിലേക്ക് എത്തിയിരുന്നു.

അരനൂറ്റാണ്ടുകാലം ഉമ്മന്‍ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലമാണിത്. 1970 മുതല്‍ 2023 വരെ തുടര്‍ച്ചയായി 53 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു മണ്ഡലത്തില്‍ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല.  2023ല്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഏറ്റെടുത്തു. 

chandy oommen secures massive victory in puthuppally and shares an emotional post remembering his father oommen chandy after taking early lead in counting.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  6 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  6 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  6 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  6 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  6 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  6 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  6 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  6 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  6 days ago