മത്സരിക്കേണ്ടത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
കിഴുപറമ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും മത്സരിക്കേണ്ടതു ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടിയാകണമെന്നു മുസ്‌ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തും ആയുധവും ആരോഗ്യമാണെന്നും ആ ആരോഗ്യത്തെ നിരാലംബരുടെയും മാരകരോഗത്തിന് അടിപ്പെട്ടവരുടേയും കണ്ണീരൊപ്പാന്‍ വിനിയോഗിക്കുന്നവരാണ് ഏറ്റവും ശ്രേഷ്ടരായ പൊതുപ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) കിഴുപറമ്പ് ജി.സി.സി കമ്മിറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തു ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ. പുരുഷോത്തമന്‍ മാസ്റ്റര്‍, ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നും സയന്‍സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കിഴുപറമ്പിലെ ഡോ.സബീന എം.സി, ഐ.ഐ.ടിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.ശമീല്‍ സി.എച്ച്, എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ.സി.എച്ച് സജില്‍ ഹഖ്, എന്നിവര്‍ക്കുള്ള പുരസ്‌കാരം ഇ.ടി മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു. അമ്മാര്‍ കിഴുപറമ്പ് അധ്യക്ഷനായി. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടിഹാജി, പി.വി.മുഹമ്മദ് അരീക്കോട്, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സൈദ്, എസ് ടി.യു അഖിലേന്ത്യാ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, കെ.സി ശുക്കൂര്‍, അസ്‌ലം കോളക്കോടന്‍, വഹീദ് റഹ്മാന്‍ കെ.സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പി.കെ കമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടംബ സംഗമം പി.വി മുഹമ്മദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ലുഖ്മാന്‍ അരീക്കോട്, പി.കെ ഉമ്മാച്ചക്കുട്ടി, പി.പി.റംല, എം.കെ അഷ്‌റഫ് എന്നിവര്‍ ആശംസ നേര്‍ന്നു. കുടുംബം ശാക്തീകരണം എന്ന വിഷയത്തില്‍ നൗഷാദ് അരീക്കോട് ക്‌ളാസ് നടത്തി. അസ്‌ലം കോളക്കോടന്‍ സ്വാഗതവും കെ.ഇ റഊഫ് നന്ദിയും പറഞ്ഞു. ബീറ്റ്‌സ് ഓഫ് മലബാറിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."