17,000 കോടി ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് വീണ് ബൈജു രവീന്ദ്രന്‍; ഫോബ്സ് പട്ടികയില്‍നിന്ന് പുറത്ത്
ബിസിനസ് ലോകം വൻവീഴ്ചയുടെ ഞെട്ടലിലാണ്. ഇന്ത്യയുടെ എജ്യൂ-ടെക് മുഖമായിരുന്ന ബൈജു രവീന്ദ്രന്റെ വീഴ്‌ചയുടെ ഞെട്ടലിലാണ് ഇന്ത്യ. ഫോബ്സ് മാസിക പുറത്തുവിട്ട കണക്ക് പ്രകാരം, ഒരു വര്‍ഷം മുമ്പ് 17,545 കോടി രൂപ ആസ്തി ഉണ്ടായിരുന്ന ബൈജുസ് ലേണിങ് ആപ് ഉടമ ബൈജു രവീന്ദ്രന്റെ ആസ്തി നിലവില്‍ പൂജ്യമാണ്. ഇതോടെ പുതിയ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയില്‍നിന്ന് ബൈജു രവീന്ദ്രന്‍ പുറത്തായി.
ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍ക്കൊള്ളുന്ന ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. 2024 ല്‍ കൂടുതല്‍ ഇന്ത്യക്കാരെ ശതകോടീശ്വരന്‍മാരാക്കിയത് ഓഹരി വിപണിയുടെ കുതിപ്പാണ്. ബെജു ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍നിന്ന് നാലുപേര്‍ മാത്രമാണ് ഇത്തവണ പുറത്തായത്. കഴിഞ്ഞ വര്‍ഷംവരെ ലോകത്തെ വമ്പന്‍ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിനെ ബാധിച്ചത്.
ബൈജൂസ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും കനത്ത പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. ഇ.ഡി കേസും ലുക്ക് ഔട്ട് നോട്ടീസും ഉൾപ്പെടെ വൻ പ്രതിസന്ധിയിലാണ് ബൈജൂസും അതിന്റെ മലയാളിയായ സ്ഥാപകൻ ബൈജു രവീന്ദ്രനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."