HOME
DETAILS

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

  
May 06, 2026 | 6:17 PM

hi-tech cheating using google gemini in psc exam two arrested

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ഗൂഗിൾ ജെമിനി ഉപയോഗിച്ച് ഹൈടെക് രീതിയിൽ കോപ്പിയടിച്ച ഉദ്യോഗാർത്ഥിയും സഹായിയും പിടിയിൽ. മുല്ലൂർ സ്വദേശി അനീഷ് ബാബു (27), സഹായിയായ വിഴിഞ്ഞം പനവിള സ്വദേശി അരുൺ (28) എന്നിവരാണ് ഫോർട്ട് പൊലിസിന്റെ പിടിയിലായത്. തിരുവനന്തപുരം കാലടി ഗവ. എച്ച്എസ് സ്‌കൂളിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് സംഭവം.

മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ സ്കാൻ ചെയ്ത്, ഗൂഗിൾ ജെമിനി വഴി ഉത്തരങ്ങൾ കണ്ടെത്താനായിരുന്നു പ്രതികളുടെ ശ്രമം. കാലിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണവും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഇതിനായി ഉപയോഗിച്ചു.

പരീക്ഷാഹാളിലെ അനീഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ വിവരം പിഎസ്‌സി അധികൃതരെ അറിയിച്ചു. തുടർന്ന് പിഎസ്‌സി വിജിലൻസും ഫോർട്ട് പൊലിസും എത്തി പരിശോധന നടത്തി. പരിശോധനയിൽ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. അനീഷിനെ സഹായിച്ചിരുന്ന അരുണിനെയും പൊലിസ് പരീക്ഷാ കേന്ദ്രത്തിന് സമീപത്തുനിന്ന് പിടികൂടി.

Two individuals have been arrested for using Google Gemini to carry out high-tech cheating during a PSC exam in Thiruvananthapuram. The accused, Anish Babu (27) from Mullur and Arun (28) from Vizhinjam, were caught by the Fort Police during the Beat Forest Officer exam held at Kalady Government Higher Secondary School. The duo allegedly used advanced methods to copy answers, leading to their arrest.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  10 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  10 days ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  10 days ago
No Image

ജാതി ചിന്തകള്‍ മനസ്സില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മദ്രാസ് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ മുന്നറിയിപ്പില്ല

Kerala
  •  10 days ago
No Image

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിൽ അപകടം; ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു

Kerala
  •  10 days ago
No Image

ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന

International
  •  10 days ago
No Image

മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ; ലോകകപ്പിൽ തഹ്‌സിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം

International
  •  10 days ago
No Image

നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട്; കലക്ട്രേറ്റിൽ അടിയന്തര യോഗം

Kerala
  •  10 days ago