HOME
DETAILS

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

  
Web Desk
May 07, 2026 | 1:41 PM

cpm becomes a mere group of slaves corrective measures only on paper v kunjikrishnan slams with sharp criticism

കണ്ണൂർ: സിപിഎമ്മിന്റെ തെറ്റുതിരുത്തൽ നടപടികൾ വെറും പ്രഹസനമാണെന്നും പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ട് 'അടിമ സ്വഭാവം' വന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞിക്കൃഷ്ണൻ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതൃത്വം ആത്മാർത്ഥമായി തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥ കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച പ്രധാന വിമർശനങ്ങൾ:

മൂന്ന് തവണ കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തൽ രേഖകൾ അംഗീകരിച്ചിട്ടും അവ പ്രാവർത്തികമാക്കാൻ പാർട്ടിക്കായിട്ടില്ല. തെറ്റ് ചെയ്യുന്നവർ തന്നെ അത് തിരുത്താൻ കീഴ്ഘടകങ്ങളിൽ വിശദീകരണം നൽകുന്ന വിരോധാഭാസമാണ് ഇപ്പോൾ നടക്കുന്നത്. 

പഴയ പാർട്ടിയല്ല ഇന്നത്തെ സിപിഎം. ജനാധിപത്യ കേന്ദ്രീകരണത്തിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടക്കുന്നത്. ഒരാൾ പറയുന്നത് മറ്റുള്ളവർ റാൻമൂളി അംഗീകരിക്കുന്ന അടിമത്തമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്.

കളങ്കിതനായ വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതിലുള്ള പ്രതിഷേധമായാണ് താൻ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആരോപണവിധേയൻ അല്ലായിരുന്നെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാകുമായിരുന്നില്ല.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നീതിക്ക് വേണ്ടി സംസാരിച്ച പയ്യന്നൂരിലെ നേതാക്കളെ ഒറ്റുകാരെന്ന് വിളിച്ച് സൈബർ ഇടങ്ങളിൽ ആക്ഷേപിക്കുന്നത് ശരിയല്ല. അവർ തന്നെ സഹായിച്ചുവെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് കുഞ്ഞിക്കൃഷ്ണൻ ആവർത്തിച്ചു. സ്വതന്ത്രനായി തന്നെ തുടരും. എന്നാൽ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ യുഡിഎഫിന്റെ നിലപാടുകൾക്കൊപ്പം നിന്നുകൊണ്ടുള്ള സമീപനമായിരിക്കും നിയമസഭയിലും പുറത്തും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിസി ഓഫീസിലെത്തിയ കുഞ്ഞിക്കൃഷ്ണൻ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മേയർ പി. ഇന്ദിര, റഷീദ് കവായി, റിജിൽ മാക്കുറ്റി തുടങ്ങിയ യുഡിഎഫ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

 

V. Kunjikrishnan, a prominent local leader, has launched a scathing attack on the CPM, claiming the party has devolved into a "group of slaves." He argued that the party's official "rectification documents"intended to correct internal mistakes exist only on paper and are never actually implemented. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  14 hours ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  14 hours ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  14 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  14 hours ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  14 hours ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  15 hours ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  15 hours ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  15 hours ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  16 hours ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  16 hours ago