ബൈത്തുറഹ്മ താക്കോല്‍ദാനവും പൊതുസമ്മേളനവും നാളെ
പട്ടാമ്പി: ദയ കെ.എം.സി.സിയും മുസ്ലിം ലീഗ് വിളത്തൂര്‍ ശാഖാ കമ്മിറ്റിയും സംയുക്തമായി നിര്‍മിച്ച മുസ്ലിം ലീഗ് ഓഫിസ് ദയ കെട്ടിടോദ്ഘാടനവും രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്കുന്ന ബൈത്തുറഹ്മ താക്കോല്‍ദാനവും നാളെ വൈകുന്നേരം 6.30 ന് വിളത്തൂര്‍ സെന്ററില്‍ നടക്കും.
ലീഗ് ഓഫിസ് കെട്ടിടം-ബൈത്തുറഹ്മ താക്കോല്‍ദാന കര്‍മവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളന ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി നിര്‍വഹിക്കും. പി.ടി ബാവനു ഹാജി അധ്യക്ഷനാകും. ജീവകാരുണ്യപ്രവര്‍ത്തന പദ്ധതി പ്രഖ്യാപനം നടക്കും. നാസര്‍ ആലികുട്ടി റിപ്പോര്‍ട്ട് അവതരണം നടത്തും.
സി.എ.എം.എ കരീം, അബ്ദുറഹ്മാന് രണ്ടത്താണി, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ എട്ടിന് വിളത്തൂര്‍ സി.എച്ച് സെന്ററില്‍ സൗജന്യമെഡിക്കല്‍ ക്യാംപും ആയിരം വൃക്ഷതൈകളുടെ വിതരണവും നടക്കും. പതാക ഉയര്‍ത്തല്‍ കര്‍മം പി.ടി മുഹമ്മദ് കുട്ടിഹാജി നിര്‍വഹിക്കും. കെ.ടി.എ ജബ്ബാര്‍, നാസര്‍ വയനാട്, മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, നിസാര്‍ പറളിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."