HOME
DETAILS

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

  
Web Desk
May 08, 2026 | 5:23 AM

Humans usually get infected through contact with infected rodent urine droppings or saliva

എല്ലാവരേയും ഭയത്തിലാക്കുന്ന  ഹാന്റ വൈറസ് ബാധയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. 
അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ വിനോദസഞ്ചാര കപ്പല്‍ എം.വി ഹോണ്ടിയസില്‍ ഹാന്റ വൈറസ് (Hantavirus) പടരുന്നു. ഇതിനകം തന്നെ കപ്പലിലെ മൂന്ന് യാത്രക്കാര്‍ മരണപ്പെട്ടതായും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരടക്കം 149 പേര്‍ നിരീക്ഷണത്തിലാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കപ്പലിലെ യാത്രക്കാരില്‍ എട്ടുപേര്‍ക്ക് വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചവയും അഞ്ചെണ്ണം ലക്ഷണങ്ങളുള്ളവയുമാണ്. രോഗബാധ ഗുരുതരമായ നാല് യാത്രക്കാരെ കപ്പലില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന പല യാത്രക്കാരും ഇതിനകം വിമാനമാര്‍ഗ്ഗം യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്റ്സ്, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് മടങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും അന്താരാഷ്ട്ര തലത്തില്‍ വിപുലമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ കപ്പലില്‍ നേരത്തെ സഞ്ചരിച്ചവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലില്‍ നിന്ന് എത്തിയ മൂന്നു പേരെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി

എന്താണ് ഹാന്റ വൈറസ്? 

എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യര്‍ അത് ശ്വസിക്കാന്‍ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസര്‍ജ്യം കലര്‍ന്ന പ്രതലങ്ങളില്‍ തൊടുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.

രോഗബാധിതനായ ആളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. 

ലക്ഷണങ്ങള്‍

  • ശക്തമായ പനിയും വിറയലും
  •  ഇടുപ്പ്, പുറംഭാഗം, തോളുകള്‍ എന്നിവിടങ്ങളിലുള്ള പേശിവേദന
  •  തലവേദന, തളര്‍ച്ചയും ക്ഷീണവും, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. 

രോഗം മുര്‍ച്ഛിക്കുമ്പോള്‍ 

  • ശ്വാസകോശത്തില്‍ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം
  • ചുമ
  • രക്തസമ്മര്‍ദ്ദം കുറയുക 
  • വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  3 hours ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  3 hours ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  3 hours ago
No Image

ഹാന്റ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍; വ്യാപനം കുറവ്, ജാഗ്രത വേണം 

Kerala
  •  3 hours ago
No Image

ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി 

Kerala
  •  4 hours ago
No Image

പ്രതിസന്ധികൾക്കിടയിലും 'ഡിസ്‌നിലാൻഡ് അബുദബി'യുമായി ഡിസ്‌നി മുന്നോട്ട്; മിഡിൽ ഈസ്റ്റിലെ ആദ്യ പാർക്ക് യാസ് ഐലൻഡിൽ

uae
  •  4 hours ago
No Image

സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

Kerala
  •  4 hours ago
No Image

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

പിഎഫ് പണം എടിഎമ്മിലൂടെ പിന്‍വലിക്കാം; യുപിഐ ട്രാന്‍സ്ഫറും നടത്താം; സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ എത്തും

National
  •  4 hours ago
No Image

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; വഴിവിട്ട പ്രകടനങ്ങൾ നടത്തിയാൽ നടപടി: കർശന നിർദ്ദേശവുമായി കെപിസിസി

Kerala
  •  5 hours ago