HOME
DETAILS

പിഎഫ് പണം എടിഎമ്മിലൂടെ പിന്‍വലിക്കാം; യുപിഐ ട്രാന്‍സ്ഫറും നടത്താം; സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ എത്തും

  
May 08, 2026 | 1:51 PM

pf money can be withdrawn through atm

പിഎഫ് സഖ്യ എടിഎം വഴിയും, യു.പി.ഐ വഴിയും പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു. രാജ്യത്തെ എട്ടുകോടിയോളം വരുന്ന ഇപിഎഫ്ഒ വരിക്കാര്‍ക്ക് ആശ്വാസകരമായ നടപടി 2026 പകുതിയോടെ പൂര്‍ണ്ണമായി നടപ്പിലാക്കും. പിഎഫ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും, ഡിജിറ്റലുമാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇപിഎഫ്ഒ 3.0 പദ്ധതി ആരംഭിച്ചത്. 

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പി.എഫ് ക്ലെയിമുകള്‍ വേഗത്തിലാക്കുക, ഫണ്ട് കൈമാറ്റം ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎഫ് അക്കൗണ്ടിലെ ആകെ ബാലന്‍സിന്റെ 50 ശതമാനം വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കൂ. പരമാവധി പിന്‍വലിക്കല്‍ തുകയെ സംബന്ധിച്ച് അന്തിമ മാര്‍ഗനിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കും. ഇതിനായി പിഎഫ് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച പ്രത്യേക എടിഎം കാര്‍ഡുകള്‍ വരിക്കാര്‍ക്ക് നല്‍കും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതുപോലെ യുപിഐ വഴി പിഎഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. 

സേവനം ഉപയോഗപ്പെടുത്തുന്നതിനായി വരിക്കാരന് ഒരു യുഎഎന്‍ നമ്പര്‍ ഉണ്ടായിരിക്കണം. ഈ അക്കൗണ്ട് ആധാര്‍, പാന്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി (IFSC) കോഡും കൃത്യമായി നല്‍കിയിരിക്കണം. 

പുതിയ പദ്ധതി രാജ്യത്തെ 7.98 കോടി ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ആശ്വാസകരമാണ്. 

PF money can be withdrawn through ATMs; UPI transfers can also be made.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  11 hours ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  11 hours ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  12 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  12 hours ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  12 hours ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  13 hours ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  13 hours ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  13 hours ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  13 hours ago