HOME
DETAILS

പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്തയറിഞ്ഞ 84 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

  
May 08, 2026 | 10:05 AM

grandfather-dies-of-heart-attack-after-grandson-road-accident-death-kerala

പുറത്തൂര്‍: പേരക്കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതം മൂലം വയോധികന്‍ മരിച്ചു. പുത്തന്‍ പീടിയേക്കല്‍ അന്‍വറിന്റെ മകന്‍ മുഹമ്മദ് റിഹാന്റെ (10) മരണവാര്‍ത്തയറിഞ്ഞ അന്‍വറിന്റെ പിതാവ് ഹനീഫ (84) യാണ് മരിച്ചത്. 

പേരക്കുട്ടിയുടെ വിയോഗം അറിഞ്ഞതിനുപിന്നാലെ ഹനീഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ എന്‍.ഒ.സി.പടി പള്ളിക്ക് സമീപമുണ്ടായ അപകടത്തിലാണ് മുഹമ്മദ് റിഹാന്‍ മരണപ്പെട്ടത്. സൈക്കിളില്‍ പോകുകയായിരുന്ന റിഹാനെ പുറത്തൂരില്‍നിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്ത് വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടന്‍ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല. 

ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അന്‍വര്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവര്‍ സഹോദരങ്ങളാണ്. 

തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് കബറിസ്താനില്‍ മൃതദേഹങ്ങള്‍ കബറടക്കും.

 

In a tragic double bereavement, an 84-year-old man died of a heart attack shortly after hearing the news of his grandchild’s death in a road accident. The grandson met with a fatal accident while traveling, and the sudden shock of the news proved too much for the elderly grandfather.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  17 hours ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  21 hours ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a day ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a day ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a day ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a day ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a day ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a day ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a day ago