HOME
DETAILS

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

  
Web Desk
May 08, 2026 | 7:58 AM

iran ceasefire still holding says donald trump amid hormuz tensions


വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കല്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. എന്നാല്‍ എത്രയും വേഗം ഇറാന്‍ ഒരു കരാറില്‍ എത്തണമെന്നും അതാണ് നല്ലതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ കരാര്‍ ഉണ്ടാകാം, ഇല്ലാതിരിക്കാം. തന്നേക്കാള്‍ കരാര്‍ ആഗ്രഹിക്കുന്നത് ഇറാന്‍ തന്നെയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുവെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഹോര്‍മുസില്‍ സംഘര്‍ഷം തുടരുകയാണ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ രംഗത്തെത്തി. സിവിലിയന്‍ പ്രദേശങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തിയെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാനിയന്‍ എണ്ണ ടാങ്കറിനെ യു.എസ് സൈന്യം ആക്രമിച്ചതായും ഇറാന്‍ പറഞ്ഞു. എന്നാല്‍ ഹോര്‍മുസില്‍ നാവിക കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നും അതിനെ പ്രതിരോധിക്കുകയായിരുന്നു സൈന്യം എന്നുമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. 


ഇറാന്‍ തകര്‍ത്ത യു.എസ് വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് വാഷിങ്ടണ്‍ പോസ്റ്റ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യു.എസിന്റെ 15 വ്യോമതാവളങ്ങളിലെ 228 നിര്‍മിതികള്‍ ഇറാന്‍ തകര്‍ത്തതായി തെളിയിക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്. വാഷിങ്ടണ്‍ പോസ്റ്റാണ് അമേരിക്കന്‍ താവളങ്ങളിലെ ഇറാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഫെബ്രുവരി 28 മുതല്‍ യുദ്ധം തുടങ്ങിയ ശേഷവും മുമ്പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്തതില്‍ നിന്നാണ് നാശനഷ്ടങ്ങള്‍ വ്യക്തമായത്. ഹാംഗറുകള്‍, ബാരക്കുകള്‍, ഇന്ധന ഡിപ്പോകള്‍, വിമാനങ്ങള്‍, ക്രിട്ടിക്കല്‍ റഡാറുകള്‍, കമ്മ്യുണിക്കേഷന്‍ സെന്ററുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം തകര്‍ന്നു. യു.എസ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതിനേക്കാള്‍ കനത്ത നാശനഷ്ടമാണ് പുറത്തുവന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. 


പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളില്‍ കഴിയുക എന്നത് അപകടകരമായ സ്ഥിതിയാണെന്ന് പത്രം പറയുന്നു. അത്രയും നാശനഷ്ടം ഇറാന്റെ ആക്രമണത്തില്‍ അവിടെയുണ്ടായിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഏഴു യു.എസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ആറു പേര്‍ കുവൈത്തിലും ഒരാള്‍ സഊദിയിലുമാണ് കൊല്ലപ്പെട്ടത്. 400 യു.എസ് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുയും ചെയ്തു.


ഇസ്റാഈല്‍ ആക്രമണം: ഹിസ്ബുല്ല മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ നിരവധി മരണം

ബെയ്റൂത്ത്: തെക്കന്‍ ബെയ്റൂത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ മാലിക് ബല്ലൂത്ത് കൊല്ലപ്പെട്ടു. ഏപ്രില്‍ 16ന് ഹിസ്ബുല്ലയും ഇസ്റാഈലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഇസ്റാഈല്‍ ആക്രമണം തുടരുകയാണ്. 
വെടിനിര്‍ത്തലിന് ശേഷം ഇസ്റാഈല്‍ കൊലപ്പെടുത്തുന്ന പ്രധാന ഹിസ്ബുല്ല നേതാവു കൂടിയാണ് മലേക് ബല്ലൂത്ത്. ഹിസ്ബുല്ലയുടെ റദ്വാന്‍ യൂനിറ്റിന്റെ കമാന്‍ഡറായ ബല്ലൂത്തിനെ കൊലപ്പെടുത്തിയതായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. ബല്ലൂത്തിന്റെ മരണം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. 

തെക്കന്‍ ലബനാനില്‍ 11 പേര്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്റാഈല്‍ യുദ്ധവിമാനങ്ങള്‍ തെക്കന്‍ ലബനാനിലെ ഗോബെയ്‌രിയിലാണ് ആക്രമണം നടത്തിയതെന്ന് ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 
സക്സാകിയേഹില്‍ നടന്ന ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായും 33 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരില്‍ ആറു പേര്‍ കുട്ടികളും നാലു പേര്‍ സ്ത്രീകളുമാണ്.

 

us president donald trump said the ceasefire with iran remains in place despite tensions near the strait of hormuz, while urging tehran to reach an agreement as soon as possible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  7 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  7 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  7 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  7 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  7 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  7 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  7 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  7 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  7 days ago