അനധികൃത പച്ചക്കറി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ പ്രതിഷേധം
മാള: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത പച്ചക്കറി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ പ്രതിഷേധം. മാള പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം ഗ്രാമപഞ്ചായത്ത് ഭൂമിയില്‍ അനധികൃത പച്ചക്കറി സ്റ്റാളിന് അനുമതി നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെയാണെന്നും മാള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്റ്റാളിനും പഞ്ചായത്തില്‍ നികുതി നല്കി പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടകള്‍ക്കും ഈ സ്റ്റാളിന്റെ പ്രവര്‍ത്തനം കാരണം നഷ്ടം സംഭവിച്ചിട്ടുണ്ട്.
എന്നിട്ടും സ്വകാര്യ വ്യക്തിക്ക് ചട്ടവിരുദ്ധമായി അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് തീരുമാന പ്രകാരം വി.പി.എസ്.കെക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും കൃഷി വകുപ്പ് സ്റ്റാളുകള്‍ക്കും മാത്രമാണ് അനുമതി നല്കാന് പാടുള്ളൂ എന്നിരിക്കെയാണ് മാള ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിക്ക് അനധികൃതമായി അനുമതി നല്‍കിയതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.
ടി.കെ ജിനേഷ് അധ്യക്ഷനായി. വര്‍ഗ്ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."