HOME
DETAILS

മുജ്‌തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ സൈനിക നേതൃത്വം; അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം

  
May 10, 2026 | 12:40 PM

irans supreme leader authorises military response in case of us attack

തെഹ്റാൻ: അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സേനക്ക് അനുമതി നൽകി ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബിയാണ് ഈ വിവരം പുറത്തുവിട്ടത്. സൈനിക കമാൻഡർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖാംനഈ നിർണ്ണായക നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാർച്ചിൽ അധികരമേറ്റ ശേഷം മുജ്‌തബ ഖാംനഈ സൈനിക നേതൃത്വവുമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണിത്. സേനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ശത്രുക്കളെ നേരിടാൻ പുതിയ കർമ്മപദ്ധതികൾക്ക് രൂപം നൽകിയതായും സൂചനയുണ്ട്. 

അതേസമയം, പിതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിയോഗശേഷം അധികാരത്തിലെത്തിയ മുജ്‌തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്റ്റേറ്റ് മീഡിയ വഴിയാണ് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പുറത്തുവരുന്നത്. മാത്രമല്ല, ആക്രമണത്തിൽ അദ്ദേ​ഹത്തിന് പരുക്കേറ്റെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. 

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) തങ്ങളുടെ പരിധി ലംഘിക്കുന്നുവെന്നും, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മാത്രമല്ല, മേഖലയിലെ സുരക്ഷയും കപ്പൽ ഗതാഗതവും ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് അവകാശമില്ലെന്നും വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗായ് ചൂണ്ടിക്കാട്ടി.

Mojtaba Khamenei has reportedly authorised Iran’s armed forces to launch a strong retaliation in the event of an attack by the United States. According to Iran’s official news agency IRIB, the directive was issued during a high-level meeting with senior military officials led by commander Ali Abdullahi. The meeting is considered one of the most significant interactions between Khamenei and the military leadership since he assumed office in March.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍

Kerala
  •  5 days ago
No Image

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പര്‍, ടെലഗ്രാമില്‍ വ്യാജന്‍; 19കാരന്‍ അറസ്റ്റില്‍

National
  •  5 days ago
No Image

ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Football
  •  5 days ago
No Image

ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത

Kerala
  •  5 days ago
No Image

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം വേണമെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

ധൈര്യമുണ്ടെങ്കിൽ ബോക്സിങ് റിങ്ങിലിറങ്ങിലേക്ക് വാ, പരസ്യം വെച്ചുള്ള കളി വേണ്ട; ഹർഭജന് നേരെ ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്

Cricket
  •  5 days ago
No Image

ബ്രഹ്മപുത്രയിൽ ചൈന ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു; ഇന്ത്യക്ക് ജലബോംബാകുമോ? ┃in-depth

International
  •  5 days ago
No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

Kerala
  •  5 days ago
No Image

24 വർഷത്തെ ലോക റെക്കോർഡ് തകർത്ത് സ്വിസ് വിസ്മയം; ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി ജൊഹാൻ മൻസമ്പി

Football
  •  5 days ago