വിടപറഞ്ഞത് പട്ടാളചിട്ടയുള്ള കമ്യൂണിസ്റ്റ്
പരിയാരം: പരിയാരം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്താന്‍ ഏറെസംഭവാനകള് നല്കിയ വ്യക്തിയായിരുന്നു ഇന്നലെ നിര്യാതനായ പി.വി ചാത്തുക്കുട്ടി. സൈനികസേവനത്തില്‍ നിന്നും വിരമിച്ചു നാട്ടിലെത്തിയ ചാത്തുക്കുട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാവുകയായിരുന്നു. പട്ടാളത്തിലായിരിക്കെ കമ്മ്യൂണിസ്റ്റു ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. തളിപ്പറമ്പ്ചെമ്പു സൊസെറ്റിയില്‍ ജീവനക്കാരനായിരുന്ന ചാത്തുക്കുട്ടി പിന്നീടാണ് പരിയാരം സഹകരണബാങ്കിലേക്ക് മാറിയത്. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്ണ്ട്. പട്ടാളജീവിതവും കമ്മ്യൂണിസ്റ്റു പാര്‍ട്ടി പുലര്‍ത്തിയ അച്ചടക്കവും പരുക്കനായ കമ്മ്യൂണിസ്റ്റെന്നു പുറമെ കാണുന്നവര്‍ക്ക് തോന്നിപ്പിച്ചുവെങ്കിലും സഹജീവികളോട് സ്നേഹവും കാരുണ്യവും പുലര്‍ത്തിയ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."