HOME
DETAILS

കുടുംബപ്രശ്‌നം റോഡില്‍ തീര്‍ത്തപ്പോള്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍

  
backup
September 16 2016 | 20:09 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


പയ്യന്നൂര്‍: ഭാര്യയോടുള്ള ദേഷ്യവും കുടുംബപ്രശ്‌നവും മുഴുവന്‍ ഡ്രൈവിങ്ങിലും റോഡിലും തീര്‍ത്തപ്പോള്‍ കുന്നരുവില്‍ പൊലിഞ്ഞതു മൂന്നു കുടുംബങ്ങളിലെ അഞ്ചു ജീവനുകള്‍. ലോറി ഡ്രൈവര്‍ രാമന്തളി ഓണപ്പറമ്പിലെ സന്തോഷ് എന്ന ശേഖരന്‍ മദ്യലഹരിയില്‍ ഭാര്യയോടു കലഹിച്ച് അരിശം മുഴുവന്‍ റോഡില്‍ കാണിച്ചപ്പോള്‍ പൊലിഞ്ഞുപോയതു മറ്റു മൂന്നു കുടുംബത്തിന്റെ സന്തോഷങ്ങളായിരുന്നു. സന്തോഷ് മദ്യലഹരിയില്‍ കാരന്താടിനടുത്ത ഭാര്യവീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് കഴിഞ്ഞാണ് ഇയാള്‍ മദ്യലഹരിയില്‍ ലോറി ഓടിച്ചുപോയത്. അമിതവേഗതയില്‍ വന്ന ലോറി കാരന്താടിനടുത്ത് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നു റോഡരികില്‍ മത്സ്യംവില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചശേഷം സമീപത്തെ മതിലിനിടിച്ചാണു ലോറി നിന്നത്. അപകടം നടന്നയുടന്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ഒരുനിമിഷത്തിനകം സംഭവിച്ച ദാരുണമായ ദുരന്തത്തില്‍ പ്രദേശം മുഴുവനായും വിറങ്ങലിച്ചുപോയി. വൈകുന്നേരത്തെ കടല്‍ സൗന്ദര്യം ആസ്വദിക്കാനായി പോവുകയായിരുന്നു ഗണേശനും കുടുംബവും ഒപ്പം സുഹൃത്ത് ശ്രീജിത്തിന്റെയും കുടുംബവും. കളിച്ചും ചിരിച്ചുമുള്ള യാത്ര വലിയ ദുരന്തത്തിലേക്കുള്ളതായിരിക്കുമെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഒരു കുടുംബത്തിന്റെ പ്രശ്‌നം മറ്റു മൂന്നു കുടുംബത്തെ തകര്‍ത്തെറിഞ്ഞു. ഓണത്തിന്റെ തിരക്ക് കഴിഞ്ഞ് എട്ടിക്കുളം ബീച്ചില്‍ പോയി വരാനായിരുന്നു ഇവരുടെ യാത്ര.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നുപോയ ഓട്ടോയില്‍ നിന്നു കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ ഓടിയെത്തിയവരുടെ ചങ്ക് പിടയുന്നതായിരുന്നു കാഴ്ച. ഗണേശനും ലളിത ആരാധ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണംവിട്ട ലോറി ഇടിച്ച ഗുഡ്‌സ് ഓട്ടോ ശരീരത്തില്‍ വീണാണു ദേവകിക്കു ഗുരുതരമായി പരുക്കേറ്റത്.
മത്സ്യംവാങ്ങാനുള്ള യാത്ര തന്റെ അവസാന യാത്രയാകുമെന്നു ദേവകിയും കരുതിയിട്ടുണ്ടാകില്ല. കണ്ണടച്ചു തുറക്കും മുമ്പേ ടിപ്പര്‍ലോറിയുടെ ഇടിയുടെ ആഘാതത്തില്‍ നിന്നു മത്സ്യവില്‍പനക്കാരനായ അനില്‍കുമാര്‍ ഇനിയും മുക്തി നേടിയിട്ടില്ല. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കു പരുക്കേറ്റ് ചിതറി കിടക്കുന്ന ആളുകളെയാണു കാണാന്‍ കഴിഞ്ഞത്.
കിട്ടിയ വാഹനങ്ങളില്‍ നാട്ടുകാര്‍ എല്ലാവരെയുമെടുത്ത് ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ദേവകിയും മരിച്ചു.
പിന്നീടു ഒരു കുടുംബത്തിന്റെ ദു:ഖം പൂര്‍ണതയിലെത്തിച്ച് ഗണേശന്‍-ലളിത ദമ്പതിമാരുടെ മകള്‍ ജിഷ്ണയും മരണത്തിനു കീഴ്‌പ്പെടുകയായിരുന്നു. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടം കുന്നരുവിലേക്ക് ഒഴുകിയെത്തി. പയ്യന്നൂര്‍ എസ്.ഐ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയാണ് അപകടസ്ഥലത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്

National
  •  2 days ago
No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  2 days ago
No Image

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

Kerala
  •  2 days ago
No Image

'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

International
  •  2 days ago
No Image

വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

Saudi-arabia
  •  2 days ago
No Image

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  2 days ago
No Image

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

Kerala
  •  2 days ago
No Image

മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും

uae
  •  2 days ago