HOME
DETAILS

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

  
May 12, 2026 | 4:06 PM

gujarat man seeks euthanasia over alleged abuse by alcoholic son

വൽസാദ് (ഗുജറാത്ത്): മദ്യപാനിയായ മകന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളിൽ മനംനൊന്ത് ദയാവധത്തിന് അനുമതി തേടി പിതാവ്. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ അറുപത്തിയാറുകാരൻ സുരേഷ്‌ഭായ് നായക് ആണ് തനിക്കും ഭാര്യയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും മരിക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയുമായി ജില്ലാ കലക്ടറെ സമീപിച്ചത്. മുൻ റെയിൽവേ ജീവനക്കാരനായ സുരേഷ്‌ഭായ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മദ്യത്തിന് അടിമയാണ് സുരേഷ്‌ഭായിയുടെ ഇളയ മകൻ ഹേമന്ത് നായക് (43). ദിവസവും മദ്യം ഉപയോഗിച്ച് വീട്ടിലെത്തുന്ന ഇയാൾ, വീൽചെയറിൽ കഴിയുന്ന സഹോദരിയെയും വയോധികരായ മാതാപിതാക്കളെയും ഉപദ്രവിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ, സുരേഷ്‌ഭായ് പലതവണ പരാതി പൊലിസിൽ നൽകിയിരുന്നു. എന്നാൽ, പൊലിസ് ഇടപെട്ട് താക്കീത് ചെയ്തിട്ടും ഹേമന്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. തുടർന്നാണ് കുടുംബം മരിക്കാൻ അനുമതി തേടി കല്ക്ടർക്ക് മുന്നിലെത്തിയത്.

കുടുംബത്തിന്റെ അപേക്ഷ ലഭിച്ചയുടൻ വൽസാദ് ജില്ലാ കലക്ടർ ഭവ്യ വർമ്മ വിഷയത്തിൽ ഇടപെട്ടു. ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ സുരേഷ്‌ഭായിയുടെ വീട്ടിലേക്ക് അയച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഹേമന്ത് നായകിന് പൊലിസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടുകാരെ ഉപദ്രവിക്കുന്നത് തുടർന്നാൽ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. സുരേഷ്‌ഭായിയെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. 

A 66-year-old man from Valsad has approached the district collector seeking permission for euthanasia for himself, his wife, and their differently-abled daughter, citing severe physical and mental abuse allegedly inflicted by his alcoholic son. The petitioner, Sureshbhai Nayak, said the family has been enduring prolonged suffering and harassment at home.

 
 


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  3 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  3 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  3 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  3 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  3 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  3 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  3 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago