HOME
DETAILS

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

  
May 13, 2026 | 6:16 PM

cpm state committee criticizes pinarayi vijayan over vellappally natesan and minority vote bank shift

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. പാർട്ടിക്ക് അടിമുടി വീഴ്ച പറ്റിയെന്നും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകന്നത് തിരിച്ചറിയാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. സ്ഥിതിഗതികൾ ഗൗരവമായി ചർച്ച ചെയ്യാൻ അടിയന്തരമായി 'പ്ലീനം' വിളിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം

വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച മൃദുസമീപനം തിരിച്ചടിയായെന്ന് സംസ്ഥാന സമിതിയിൽ ആക്ഷേപമുയർന്നു. വർഗീയ പരാമർശങ്ങൾ നടത്തിയപ്പോഴും വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ തയ്യാറാകാത്തത് ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ചോരാൻ കാരണമായി. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടിയുടെ ഉരുക്കുകോട്ടകളിലുണ്ടായ പതനം ഗൗരവത്തോടെ കാണണമെന്നും കണ്ണൂരിലെ പാർട്ടിയിൽ പുകയുന്ന 'കലാപം' അവസാനിപ്പിക്കാൻ നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥി നിർണ്ണയത്തിലും പാളി

  • കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയും കടുത്ത വിമർശനമാണ് ഉയർന്നത്.
  • വിവാദങ്ങളിൽപ്പെട്ട പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയി.

മധുസൂദനനെതിരായ ആക്ഷേപങ്ങൾ നിലനിൽക്കെ മത്സരിപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായി.
ഇത്തരം നടപടികൾ അണികളിൽ മാത്രമല്ല, പാർട്ടി അംഗങ്ങൾക്കിടയിൽ പോലും അതൃപ്തിയുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.

കനത്ത പ്രഹരം, തിരുത്തൽ അനിവാര്യം

തുടർഭരണ പ്രതീക്ഷയിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ പോരാട്ടത്തിനിറങ്ങിയ എൽ.ഡി.എഫ് വെറും 35 സീറ്റിലേക്ക് ചുരുങ്ങിയത് പാർട്ടിയെ നടുക്കിയിട്ടുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ ഒരൊറ്റ സീറ്റിലൊതുങ്ങേണ്ടി വന്നത് സാധാരണ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നു എന്നതിന്റെ തെളിവാണ്. ഈ സാഹചര്യത്തിൽ സംഘടനാരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാതെ മുന്നോട്ട് പോകാനാവില്ലെന്ന കർശന നിലപാടിലാണ് ഭൂരിഭാഗം അംഗങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  4 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  5 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  5 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  5 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  5 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  5 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  5 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  5 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  5 days ago