സൗഹൃദ സന്ദേശമുയര്‍ത്തി ഈദ്-ഓണം ആഘോഷം
നാദാപുരം: എടച്ചേരി തുരുത്തി ഭാവന കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഓണോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. തുരുത്തി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പി.സി ഗോപാലന്‍ അധ്യക്ഷനായി.
വാര്‍ഡ് അംഗം കെ. സുനിത, എം.പി വിജയന്‍ മാസ്റ്റര്‍ സംസാരിച്ചു. രാവിലെ നടന്ന ഘോഷയാത്രക്ക് പി.സി ഗോപാലന്‍, എം.പി കുഞ്ഞ്യേക്കന്‍, എം.കെ കുഞ്ഞ്യേക്കന്‍, ഇ. ബാലന്‍, ഇ.ടി കേളപ്പന്‍, കെ.എം നാണു, കെ.വി ചാത്തു, ഒ.പി ഗോപാലന്‍, കെ.വി വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇ.കെ ജിതിന്‍ രാജ് സ്വാഗതവും എം.പി ബിബിന്‍ നന്ദിയും പറഞ്ഞു.
പയ്യോളി: ഇരിങ്ങല്‍ അറുവയലില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര സമിതിയും അറുവയലില്‍ ദാമോദരന്‍ സ്മാരക വായനശാലയും സംയുക്തമായി നടത്തിയ ഓണാഘോഷം കൗണ്‍സിലര്‍ പുതുവയല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.
പി.കെ ശ്രീധരന്‍ അധ്യക്ഷനായി. എ. ഷാജു, സബീഷ് കുന്നങ്ങോത്ത്, പടന്നയില്‍ രത്‌നാകരന്‍, സുനില്‍ ചാത്തോത്ത്, എ. രാമകൃഷ്ണന്‍, ടി. സുധാകരന്‍, വി.വി അശോകന്‍, എം. ഷിംജിത്ത്, എ.ടി വിനോദന്‍, കെ. വിജയന്‍, വി.കെ അഭിലാഷ് സംസാരിച്ചു.
പയ്യോളി: അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷന്‍ ഓണം-ഈദ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന്‍ വില്‍സണ്‍ സാമുവല്‍ മുഖ്യാതിഥിയായി. കരീം കോയിക്കണ്ടി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ടി.പി വിജയ്, ടി.പി രാജന്‍, എന്‍.സി സജീര്‍, പി.എം ഹരിദാസ്, നിധീഷ് ഷൈനിങ്, ഇബ്‌റാഹിം കളത്തില്‍ സംസാരിച്ചു. മിനി മാരത്തോണ്‍ മത്സരം, വിളംബര ഘോഷയാത്ര, വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."