HOME
DETAILS

അനിശ്ചിതത്വം നീങ്ങി: എസ്.എസ്.എൽ.സി ഫലം നാളെ

  
Web Desk
May 14, 2026 | 1:57 AM

sslc results out tomorrow

തിരുവനന്തപുരം: ആശങ്കകൾക്ക് വിരാമം. എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെത്തന്നെ പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ട് ചേർന്ന് പരീക്ഷാ ബോർഡ് യോഗമാണ് അന്തിമ തീരുമാനമെടുത്തത്. പൊതു വിദ്യാഭ്യാസ ഡയരക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് നാളെ ഉച്ചയ്ക്ക് ശേഷം ഫലംപ്രഖ്യാപിക്കും. സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. എന്നാൽ പുതിയ സർക്കാർ രൂപീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിക്കുന്നത്.  

പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്തതു കൊണ്ടുതന്നെ ഫലപ്രഖ്യാപനം എന്നു നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. നാളെത്തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാൽ പ്രവേശനം അടക്കം തുടർനടപടികളെ ബാധിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു. എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നൽകിയിട്ടുണ്ട്. 

പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'നമ്മുടെ കേരളം ' ആപ്പ് ഡൗൺലോഡ് ചെയ്യാം.

 

The period of waiting and anxiety for students has come to an end as the official date for the SSLC exam results is confirmed. After much anticipation, the authorities have announced that the results will be released tomorrow, bringing clarity to thousands of candidates across the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  2 hours ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  2 hours ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  2 hours ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  2 hours ago
No Image

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

National
  •  2 hours ago
No Image

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി

National
  •  2 hours ago
No Image

വിജയാഘോഷം വഴിമുട്ടി; ഗ്രൂപ്പ് തർക്കത്തിൽ കുഴങ്ങി യു.ഡി.എഫ് എം.എൽ.എമാർ

Kerala
  •  3 hours ago
No Image

ഒറ്റപ്പേരിലെത്താൻ 10 ദിനം; കേരളത്തിന്റെ മുഖ്യമന്ത്രി ആര്? സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ

Kerala
  •  3 hours ago
No Image

'കേരളത്തില്‍ മുഖ്യമന്ത്രിയില്ല'; പരാതികളുമായി അയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്

Kerala
  •  3 hours ago