HOME
DETAILS

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

  
Web Desk
May 14, 2026 | 6:23 AM

vd satheesan becomes chief minister of kerala

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി സതീശൻ. ഡൽഹിയിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ​ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എൽഡിഎഫിനെ അപ്രസക്തമാക്കി കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ, ആ വിജയത്തിന്റെ അമരക്കാരൻ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുകയാണ്. വോട്ടെണ്ണൽ ദിനം മുതൽ കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഹൈക്കമാൻഡിന്റെ നിർണ്ണായക പ്രഖ്യാപനത്തോടെ തിരശ്ശീല വീണിരിക്കുന്നത്.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അന്തിമ വിജയം സതീശനെ തേടിയെത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ പോരാട്ടവീര്യവും യുവതലമുറയ്ക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സ്വീകാര്യതയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ട് മാനസികമായി തളർന്ന യുഡിഎഫ് പ്രവർത്തകരോട് 'നമ്മൾ തിരിച്ച് വരും' എന്ന് പറഞ്ഞുകൊണ്ടാണ് 2021-ൽ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നത്. തളരാത്ത പോരാട്ടവീര്യവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ ഒരു കരുത്തുറ്റ നായകനാക്കി മാറ്റിയത്. 

കോൺഗ്രസിലെ പതിവ് ശൈലികളെയെല്ലാം പൊളിച്ചെഴുതി, അടുക്കും ചിട്ടയും തന്ത്രങ്ങളും മെനഞ്ഞെടുത്ത് ജനങ്ങൾക്ക് ആവശേവും വിതറുന്ന തരത്തിൽ പ്രചാരണം നടത്തിയാണ് സതീശൻ തെരഞ്ഞെടുപ്പിനെ വരവേറ്റത്. തന്റെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് വൈഭവവും ഇതിനോടകം തന്നെ സതീശൻ പ്രകടമാക്കിയതാണ്.

പത്ത് വർഷത്തെ ഇടത് ഭരണത്തിന് ശേഷം ഇപ്പോൾ കേരളം പുതിയൊരു നേതൃത്വത്തെയും മുന്നണിയേയും സ്വീകരിച്ചിരിക്കുകയാണ്. യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിൽ സതീശൻ എന്ന നേതാവിന്റെ പങ്കും സമാനതകളില്ലാത്തതാണ്. 

ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് ഭരണതുടർച്ചയെന്ന ഇടതുപക്ഷ മോഹങ്ങളെ തകർക്കാൻ കരുത്തുപകർന്നത്. 2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തപ്പോൾ വി.ഡി. സതീശന് മുന്നിലുണ്ടായിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. തളർന്നുപോയ ഒരു മുന്നണിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. 

എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയുടെയും മകനായി 1964 മേയ് 31നാണ് ജനനം. വടശ്ശേരി ദാമോദരൻ സതീശൻ എന്നാണ് പൂർണമായ പേര്. പ്രാഥമിക വിദ്യാഭ്യാസം നെട്ടൂർ എസ്.വി.യു.പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പനങ്ങാടിൽ ഹൈസ്‌കൂളിലുമായിരുന്നു. നിയമബിരുദധാരി കൂടിയായ വി.ഡി വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടുവന്നത്. 

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുണി സ്ഥാനാർഥിയായിരന്നു കെ.എം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 

2006ലും 2011ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടിയത്. പരിസ്ഥിതിക്കുവേണ്ടിയും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം.എൽ.എമാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖനാണ്. എ.ഐ.സി.സി സെക്രട്ടറിയായും കെ.പി.സി.സി വൈസ് പ്രസിന്റായും പ്രവർത്തിച്ചു. ആർ. ലക്ഷ്മി പ്രിയയാണ് ഭാര്യ. ഒരു മകൾ ഉണ്ട്.


vd satheeshan kerala cheif minister. vd satheeshan. political drama and internal discussions within the party, V.D. Satheesan has officially assumed the role of Chief Minister. The transition comes after a period of significant turmoil, marking a major shift in the state's leadership. Known for his experience and legislative skills, Satheesan's appointment is seen as a strategic move to stabilize the administration and address pressing governance issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  22 minutes ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  27 minutes ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  29 minutes ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  41 minutes ago
No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  an hour ago
No Image

വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു

International
  •  an hour ago
No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  2 hours ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  2 hours ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  2 hours ago

No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  4 hours ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  5 hours ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  5 hours ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  5 hours ago