ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്, വിമാനത്തില്‍ കെ.സി ഇല്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. അതേസമയം, ചാര്‍ട്ടേഡ് വിമാനത്തില്‍ കെ.സി വേണുഗോപാലില്ല. കെ.സി വേണുഗോപാല്‍ ഇതേ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വന്നേക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. വൈകീട്ട് നാല് മണിക്കാണ് നേതാക്കള്‍ തിരുവനന്തപുരത്തെത്തുക.
ഉച്ചയ്ക്ക് 1 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈറ്റില്‍ നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കന്‍, ദീപ ദാസ് മുന്‍ഷി, മുകുള്‍ വാസ്‌നിക്കുമുള്‍പ്പെടെയുള്ള നേതാക്കളാണ് എത്തുക.
തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാകക്ഷിയോഗം നടക്കുക.
നേതാക്കള്‍ വന്നതിന് ശേഷമാകും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുന്നത്. ഇതിനു മുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
As the suspense over the next Chief Minister of Kerala reaches its peak, senior Congress leaders are traveling from Delhi to Thiruvananthapuram via a special chartered flight. Interestingly, KC Venugopal, who was previously expected to accompany the team, is not on the flight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."