HOME
DETAILS

വി.ഡി സതീശന്‍ ലോക്ഭവനില്‍: മന്ത്രിസഭ പട്ടിക ഉടന്‍ 

  
Web Desk
May 17, 2026 | 11:44 AM

V D Satheesan at Lok Bhavan Cabinet list soon

തിരുവനന്തപുരം: മന്ത്രിമാരുടെ പട്ടികയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ലോക്ഭവനിലേക്ക് യാത്ര തിരിച്ചു. ഉടന്‍ ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറും.

അതേസമയം നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ലോക്ഭവന്‍. 

സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

നാളത്തെ ചടങ്ങിനായുള്ള സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, സാംസ്‌കാരികസിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുക. ഇതിനായി വിശാലമായ പന്തലും വിപുലമായ സ്റ്റേജ് ക്രമീകരണങ്ങളുമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആ നിലയിലുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.

പത്തുവര്‍ഷം ഭരണത്തിന് പുറത്തായിരുന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് സത്യപ്രതിജ്ഞ ആഘോഷത്തിലാക്കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

രണ്ടുലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ നിലയിലുള്ള ഒരുക്കങ്ങളാണ് പൊലിസും നടത്തുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പായസ, ലഡു വിതരണത്തിനുമുള്ള ഒരുക്കങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്.
സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമായി നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ദക്ഷിണ മേഖലാ ഐ.ജി ജി. സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ 4,500 പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.

സിറ്റി പൊലിസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിക്കും. പാസ് മുഖേനയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രവേശനം. വി.വി.ഐ.പികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും പ്രത്യേക ഗാലറികളിലൂടെ പ്രവേശനം അനുവദിക്കും. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ.

സത്യപ്രതിജ്ഞാ ചടങ്ങിന് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വിജയ് എത്തിയേക്കും. തമിഴ്‌നാട്ടില്‍ അധികാരമേറ്റ ശേഷമുള്ള വിജയിയുടെ ഈ കേരള സന്ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. വിജയിയുടെ വരവ് പ്രമാണിച്ച് ആരാധകരുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  19 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  19 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  19 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  19 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  19 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  19 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  19 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  19 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  19 days ago