HOME
DETAILS

ബെംഗളൂരു-മുംബൈ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി 

  
May 17, 2026 | 12:34 PM

railway minister ashwini vaishnaw flags off new bengaluru-mumbai express train

ബെംഗളൂരു: ബെംഗളൂരു-മുംബൈ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കര്‍ണാടകയും  മഹാരാഷ്ട്രയും തമ്മിലുള്ള റെയില്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.

തെക്ക്-വടക്ക് കര്‍ണാടക മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്നും ബെംഗളൂരും മുംബൈയും തമ്മില്‍ ഉടന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നും അശ്വിനിവൈഷ്ണവ് വ്യക്തമാക്കി. 

കര്‍ണാടകയില്‍ നിലവില്‍ 12 ജോഡി വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. ബെംഗളൂരുവിനെ ഹൈദരാബാദും ചെന്നൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല ഭാവിയില്‍ 7,000 കിലോമീറ്ററായി വികസിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു. ബെംഗളൂരു സബര്‍ബന്‍ റെയില്‍വേ പദ്ധതിയുടെ നാല് ഇടനാഴികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ സഹമന്ത്രി  വി. സോമണ്ണ, തനിസാന്ദ്രയില്‍ 270 കോടി രൂപ ചെലവില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ മെയിന്റനന്‍സ് ഡിപ്പോ സ്ഥാപിക്കുമെന്ന് അറിയിച്ചു. ബെംഗളൂരുവിലെ എസ്എംവിറ്റിയില്‍ 52 കോടി രൂപ ചെലവില്‍ ചെയര്‍ കാര്‍ മെയിന്റനന്‍സ് സൗകര്യവും ഒരുക്കും.

ഇന്ത്യന്‍ റെയില്‍വേയുടെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കര്‍ണാടകയില്‍ 2,000 കോടി രൂപ ചെലവില്‍ 61 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം പുരോഗമിക്കുകയാണെന്നും ഒമ്പത് സ്റ്റേഷനുകളില്‍ ഇതിനകം നിര്‍മാണം പൂര്‍ത്തിയായതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Union Railway Minister Ashwini Vaishnaw flagged off a new express train service connecting Bengaluru and Mumbai. The newly launched service aims to strengthen rail connectivity between Karnataka and Maharashtra and improve travel convenience for passengers.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  5 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  5 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  5 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  5 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  5 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  5 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  5 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  5 days ago