HOME
DETAILS

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

  
May 18, 2026 | 4:37 AM

pv anvar expresses disappointment over missing udf swearing-in ceremony

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി പി.വി അൻവർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സംഭവിച്ച അപകടമാണ് തിരിച്ചടിയായത്. ഇതേത്തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് പൂർണ്ണ വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.

പി.വി അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ,

കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ  ചടങ്ങിൽ സംബന്ധിക്കുന്നതിന് വേണ്ടി രണ്ടു ദിവസങ്ങൾക്കു മുമ്പേ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

എന്നാൽ,കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച്  ഉണ്ടായ ചെറിയ ഒരു അപകടത്തിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബെഡ് റസ്റ്റിൽ ആണ്.

പുതിയ സർക്കാർ അധികാരമേൽക്കുന്നത് നേരിൽ കാണണമെന്നും ആ ചടങ്ങിന് സാക്ഷിയാകണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു.

മേൽ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തിൽ ആയതിനാൽ ഈ അവസരത്തിൽ മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴി.

പുതിയ സർക്കാറിനും,മുഖ്യമന്ത്രിക്കും,മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം നിൽക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഈ സർക്കാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

പിവി അൻവർ

P.V. Anvar has expressed his disappointment over not being able to attend the swearing-in ceremony of the UDF government. In a Facebook post, he said he had reached the state capital days in advance to witness the event but was unable to participate due to an unexpected accident. Doctors have advised him complete rest, forcing him to stay away from the ceremony.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  6 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  6 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  6 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  6 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  6 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  6 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  6 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  6 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  6 days ago