HOME
DETAILS

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

  
Web Desk
May 21, 2026 | 7:21 AM

celebrating international tea day

രാവിലെ എഴുന്നേറ്റതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു ഗ്ലാസ് ചൂടുചായ. സങ്കടം വന്നാലും സന്തോഷം വന്നാലും ചായ കുടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ലൈറ്റ്, സ്‌ട്രോങ്, കട്ടൻ, മസാല, ഏലയ്ക്ക, അടിച്ച ചായ എന്നിങ്ങനെ ചായയിലെ വൈവിധ്യങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നത് ഒരു പ്രത്യേക 'വൈബ്' തന്നെയാണ്. ഇന്ന് മേയ് 21, ലോകമെമ്പാടുമുള്ള ചായ പ്രേമികൾക്കായി മാറ്റിവെച്ച ദിവസം- അന്താരാഷ്ട്ര ചായ ദിനം.

തൊഴിൽ, സംസ്‌കാരം, ആഗോള ബിസിനസ്സ് എന്നിവയിൽ ചായ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ് മേയ് 21 ലോക ചായ ദിനമായി ആചരിക്കുന്നത്. 2019 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മേയ് 21 അന്താരാഷ്ട്ര ചായ ദിനമായി പ്രഖ്യാപിച്ചത്. അതേസമയം, പ്രധാന തേയില ഉത്പാദക രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്ന് 2005 മുതൽ ഡിസംബർ 15-ഉം തേയില ദിനമായി ആചരിക്കുന്നുണ്ട്.

ചായയുടെ ഉത്ഭവം ചൈനയിൽ നിന്ന്

അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ചൈനയിലാണ് ചായയുടെ ജനനം എന്നാണ് ചരിത്രം പറയുന്നത്. ചൈനീസ് രാജാവായിരുന്ന ഷെൻ നുങ്ങാണ് ഇതിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. ഒരിക്കൽ രാജാവും സൈനികരും വെള്ളം തിളപ്പിക്കുന്നതിനിടെ കാറ്റിൽ പറന്നെത്തിയ തേയില ഇലകൾ അതിൽ വീഴുകയും, വെള്ളത്തിന് പ്രത്യേക രുചിയും മണവും വരികയും ചെയ്തു. ഇതാണ് ആദ്യത്തെ ചായ എന്നാണ് കഥ.

ലോകത്തെ ആകെ തേയില ഉത്പാദനത്തിന്റെ 50 ശതമാനവും ചൈനയിലാണ്. 20 ശതമാനം ഉത്പാദനവുമായി രണ്ടാംസ്ഥാനത്ത് നമ്മൾ ഇന്ത്യക്കാരാണ്.

എന്നാൽ ഏറ്റവും കൂടുതൽ ചായ കുടിക്കുന്ന കാര്യത്തിൽ തുർക്കിയക്കാരാണ് മുന്നിൽ. ഒരു തുർക്കിയക്കാരൻ വർഷം ശരാശരി 1300 കപ്പ് ചായ കുടിക്കുമ്പോൾ, രണ്ടാമതുള്ള അയർലൻഡുകാർ 1200 കപ്പും, ഇന്ത്യക്കാർ ശരാശരി 700 കപ്പും ചായ കുടിക്കുന്നു.

പഞ്ചസാരയില്ലാത്ത ചായ ഹൃദയത്തിന് അമൃത്: പുതിയ പഠനങ്ങൾ

ചായ കുടിക്കുന്നത് വെറുമൊരു ശീലം മാത്രമല്ല, അത് ആരോഗ്യത്തിനും ഏറെ നല്ലതാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര പഠനങ്ങൾ പറയുന്നത്.

ആന്റിഓക്‌സിഡന്റുകൾ, പോളിഫിനോളുകൾ എന്നിവയാൽ സമ്പന്നമാണ് ചായ. നാന്റോംഗ് യൂണിവേഴ്‌സിറ്റി യുകെയിലെ 1.77 ലക്ഷത്തിലധികം ആളുകളിൽ 13 വർഷം നീണ്ട പഠനമാണ് നടത്തിയത്. ഇതനുസരിച്ച് ദിവസം രണ്ട് കപ്പ് വരെ പഞ്ചസാര ചേർക്കാത്ത ചായ കുടിക്കുന്നവരിൽ ഹൃദയസ്തംഭന സാധ്യത 21% കുറയുന്നു, സ്‌ട്രോക്ക് സാധ്യത 14% കുറയുന്നു, കൊറോണറി ഹൃദ്രോഗ സാധ്യത 7% കുറയുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ശ്രദ്ധിക്കുക: ചായയിൽ പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർത്താൽ ഈ ആരോഗ്യഗുണങ്ങൾ പൂർണ്ണമായും നഷ്ടമാകുമെന്നും നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതുകൊണ്ട്, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഇന്നത്തെ ദിവസത്തിൽ തന്നെ പഞ്ചസാരയില്ലാത്ത ചായയിലേക്ക് മാറി ചിന്തിച്ചു കൂടേ? ഏവർക്കും ലോക ചായ ദിനാശംസകൾ

 

For a Malayali, tea is never just a beverage it’s an emotion. Whether it’s to celebrate happiness, comfort a sad heart, or just kickstart the day, a hot cup of tea is an absolute must-have. From a strong black tea (kattan) to a rich cardamom or masala tea, the varieties are endless. Today, May 21st, marks International Tea Day, celebrating this global favorite that originated in China over 5,000 years ago.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  5 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  5 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  5 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  5 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  5 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  5 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  5 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  5 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  5 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  5 days ago