1001 വൃക്ഷത്തൈ നടീലും, 1001 അവയവദാന സമ്മതപത്രവും; കൃഷ്ണപുരം ടെക്നിക്കല്‍ സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ ഒന്നിക്കുന്നു
ആലപ്പുഴ: പ്രകൃതി സംരക്ഷണത്തിന്റെയും അവയവദാനത്തിന്റെയും സന്ദേശവുമായി ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഗമം. കായംകുളം കൃഷ്ണപുരം ടെക്‌നിക്കല്‍ സ്‌കൂളില്‍ 54 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ജനനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തുകൂടുന്നത്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ കൃഷ്ണപുരം പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ 'കൃപ'യുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഒരുമ-2016 എന്ന പരിപാടിയില്‍ 1000 ല്‍ അധികം പൂര്‍വ്വവിദ്യാര്‍ഥികളും കുടുംബാഗംങ്ങളും അധ്യാപകരും പങ്കെടുക്കും.
സങ്കേതിക വിദ്യാഭ്യാസരംഗത്ത് മികച്ചപ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാലയമാണ് കൃഷ്ണപുരം ടെക്നിക്കല്‍ സ്‌കൂള്‍. അതിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടക്കുന്നത്. വൃക്ഷത്തൈ വിതരണം, അവയവദാനസമ്മതപത്രം ഒപ്പുവെക്കല്‍, ഗുരുവന്ദനം അടക്കമുള്ള പരിപാടികളാണ് ഒരുമ-2016ല്‍ തയാറാക്കിയിരിക്കുന്നത്.
ആഗോളതാപനത്തിന് മരമാണല്ലോ മരുന്ന്. അതുകൊണ്ടു തന്നെ പ്രകൃതിയുടെ സംരക്ഷണമാണ് സംഘടന ആദ്യം ഏറ്റെടുക്കുന്നത്. 1001 വൃക്ഷത്തൈകള്‍ സ്‌കൂളിലും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡിലുമായി നട്ടുപിടിപ്പിക്കും. അതിന്റെ സംരക്ഷണം പൂര്‍ണമായി കൃപയുടെ നേതൃത്വത്തില്‍ നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈകള്‍ സമ്മാനിക്കും. ഗുരുവന്ദനത്തിന്റെ ഭാഗമായുള്ള സമാഗമം-2016ല്‍ അധ്യാപകരെ സ്വീകരിക്കുന്നതും വൃക്ഷത്തൈകള്‍ നല്‍കിയാണ്.
അവയവദാനത്തിന്റെ മഹത്വം പൂര്‍വ്വവിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവയവദാന സെമിനാറും 1001 പേരുടെ അവയവദാന സമ്മതപത്ര ഒപ്പുവെക്കലും നടക്കും. അവയവദാന ബോധവല്‍ക്കരണ സെമിനാര്‍ ചങ്ങനാശ്ശേരി പ്രത്യാശാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്യും. അവയവദാനത്തിന് തയാറായാവരുടെ വിവരങ്ങള്‍ കൃപ ഭാരവാഹികള്‍ പിന്നീട് ആരോഗ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കും.
1962ല്‍ സ്ഥാപിതമായതാണ് ടെക്‌നിക്കല്‍ സ്‌കൂളില്‍ ഇക്കാലത്തിനിടെ പഠിപ്പിച്ചിരുന്ന അധ്യാപകരെ ആദരിക്കാന്‍ ഗുരുവന്ദനം എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകരെ വരെ ഗുരുവന്ദനത്തില്‍ ആദരിക്കും.
മെഡിക്കല്‍ ക്യാംപുകള്‍, കലാ-കായികപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചരിത്രകാരന്‍ ഡോ. എം.ജി ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും.
പരിപാടിയിലേക്ക് ഓണ്‍ ലൈനായി ംംം.സൃശുമ.ാഹ എന്ന വെബ് സൈറ്റ് വഴിയും പരിപാടി ദിവസം നേരിട്ടും രജിസ്ട്രര്‍ ചെയ്യാം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.എന്‍ ഹഷീര്‍, പി.എസ് ശ്രീകുമാര്‍, ഷാജഹാന്‍ ഇ.കെ, എ ഷാനവാസ്, കെ.ആര്‍ സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."