അവധിക്കാലത്ത് സ്‌കൂള്‍ ഗെയിംസ് മത്സരം; നെട്ടോട്ടമോടി വിദ്യാര്‍ഥികളുംഅധ്യാപകരും
പൂച്ചാക്കല്‍: അവധിക്കാലത്ത് സ്‌കൂള്‍ ഗെയിംസ് മത്സരം.കുട്ടികളുംഅധ്യാപകരും പ്രതിസന്ധിയില്‍. ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ നെട്ടോട്ടമോടുന്നു.
തുറവൂര്‍ ഉപജില്ലാ ഗെയിംസ് അസോസിയേഷന്റെ കീഴില്‍ പതിനേഴ് മുതല്‍ ഒരാഴ്ച്ച വരെ നീണ്ട് നില്‍ക്കുന്ന മത്സരങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിന് വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് ഇന്നലെ മുതല്‍ നെട്ടോട്ടമൊടുന്നത്.
സ്‌കൂള്‍ അവധി ദിവസങ്ങളില്‍ അധികൃതര്‍ ഗെയിംസ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചതാണ് അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞവര്‍ഷവുംദീര്‍ഘമായ അവധി ദിവസമായിരുന്നു മത്സരങ്ങള്‍ നടത്തിരുന്നത്.ഇതു മൂലം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയും സ്‌കൂളുകള്‍ക്ക് ലഭിക്കേണ്ട പോയിന്റുകളുടെ എണ്ണത്തിന് കുറവുണ്ടാവുകുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അന്ന് അധികാരികള്‍ക്ക് സമയമാറ്റം വ്യത്യാസപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നല്‍കിയിരുന്നു.എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ടാണ് അധികൃതര്‍ ഇത്തവണയും ഓണം, ബക്രീദ് അവധിയില്‍ ഗെയിംസ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
അവധികാലമായതിനാല്‍ കുട്ടികള്‍ ബന്ധുക്കളുടെ വീടുകളിലും,വിനോദസഞ്ചാരങ്ങള്‍ക്കും പോയതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥിക്ക് ആവശ്യമായ പരിശീലനം നല്‍കുവാനോ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തുവാനോ കഴിയാതെ വരികയാണ്.ഇതേ തുടര്‍ന്ന് ചില മത്സരങ്ങളില്‍ നിന്നും ഒഴിവായി നില്‍ക്കേണ്ട സ്ഥിതിയാണ് വന്നിട്ടുള്ളത്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഗെയിംസ് മത്സരങ്ങള്‍ നടത്തുന്നതിനുള്ള മതിയായ ഗ്രൗണ്ട് ലഭ്യമല്ലാത്തതു കൊണ്ടാണ് അവധികാലത്ത് മത്സരങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ പറയുന്നു.
തുറവൂര്‍ ഉപജില്ലാ ഗെയിംസ് നടത്തുന്നത് ചേര്‍ത്തല ഉപജില്ലാ പരിതിയിലുള്ള കണിച്ചുകുളങ്ങരയിലാണ്.
തുറവൂര്‍ ഉപജില്ലാ ഗെയിംസ്,കായികം തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ഗ്രൗണ്ട് അനുവദിക്കുന്നതിനുള്ള ആവശ്യം വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.നിരവധി തവണ സ്ഥലം എം.എല്‍.എയ്ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇന്ന് ഷട്ടില്‍,ക്രിക്കറ്റ് മത്സരങ്ങളാണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫുട്ബാള്‍,ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയവയാണ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."