HOME
DETAILS
MAL
ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് ഊരി സാമൂഹ്യ വിരുദ്ധര്‍ തോട്ടിലേക്കെറിഞ്ഞു
backup
September 16 2016 | 21:09 PM
കായംകുളം: ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് ഊരി സാമൂഹ്യ വിരുദ്ധര്‍ തോട്ടിലേക്കെറിഞ്ഞു. ഇതോടെ പ്രദേശം ഇരുട്ടിലായി.
കെ എസ് ഇ ബി കായംകുളം വെസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന പുല്ലുകുളങ്ങര, കളരിക്കല്‍, കലാ ജംക്ഷന്‍, കോമാളിക്കായല്‍വാരം, തോപ്പില്‍, കൊച്ചീടെ ജട്ടി , കെ.ജെ. ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകളാണ് സാമൂഹ്യ വിരുദ്ധര്‍ ഊരി തോട്ടിലേക്കെറിഞ്ഞത്. തിരുവോണദിവസം രാത്രിയിലാണ് സംഭവം.
ജീവനക്കാര്‍ കുറ്റകൃത്യം നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കനകക്കുന്ന് പോലിസില്‍ പരാതി കൊടുത്തു. ഇതിനു മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."