HOME
DETAILS

തൽബിയത്  മന്ത്രധ്വനികളിൽ മിനാ; ഇന്ന് അറഫയിൽ സംഗമിക്കും

  
അബ്ദുസ്സലാം കൂടരഞ്ഞി
May 26, 2026 | 1:41 AM

pilgrims to gather in arafat today

മക്ക: ഒരേമനസും ഒരേലക്ഷ്യവുമായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. മനസും ശരീരവും ഒരുപോലെ അണിനിരന്ന് വൈവിധ്യം തീർക്കുന്ന അറഫാ സംഗമം ലോകത്തിന്റെ ഏറ്റവും വലിയ മാനവകൂടിച്ചേരലാണ്. ഇലാഹീ ചിന്തയിൽ മാത്രമായി തൽബിയത് മന്ത്രഹൃദയവുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയിൽ പ്രാർഥനയിൽ കഴിഞ്ഞിരുന്ന വിശ്വാസി ലക്ഷങ്ങൾ അറഫാ സമ്മേളനത്തിനായി മിനായിലെ ടെന്റുകളിൽനിന്ന് അറഫാതിലേക്ക് ഒഴുകിത്തുടങ്ങി. 

ജനലക്ഷങ്ങൾ ഒരുമിച്ചുകൂടുന്ന മഹാപ്രവാഹമായി ഹാജിമാർ അറഫാത്തിൽ സമ്മേളിക്കും. വർണ വൈവിധ്യങ്ങളില്ലാതെ മനുഷ്യർ ഇഹ്‌റാമിന്റെ വെളുത്ത തുണിക്കഷ്ണങ്ങളിൽ മാത്രമായി ലോകത്തെ എല്ലാ അനീതികൾക്കുമെതിരേ പ്രതീകാത്മക പ്രതിഷേധം തീർക്കും. ഒരേ ചിന്തയും ഒരറ്റ ലക്ഷ്യവുമായി ഭാഷകളെയും ദേശങ്ങളെയും വർണങ്ങളെയും വിവേചനങ്ങളെയും തീർത്തും അപ്രസക്തമാക്കുന്ന അറഫാ സംഗമമാണ് ഹജ്ജിന്റെ പ്രധാന കർമം. ഇന്നലെ പുലർച്ചെയോടെ ഇന്ത്യൻ തീർഥാടകർ മിനായിൽ എത്തിച്ചേർന്നിരുന്നു. ഇവിടെ പ്രാർഥനയിൽ മുഴുകി അറഫാ സംഗമത്തിനു വേണ്ടി ഒരുങ്ങിയ ഹാജിമാർ രാത്രിയോടെ അറഫാത് ലക്ഷ്യമാക്കി പ്രായണമാരംഭിച്ചു. 

പുണ്യനഗരികളെ തമ്മിൽ ബന്ധിപ്പിക്കുന്ന മശാഇർ ട്രെയിൻ സർവിസും അറഫാതിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ തീർഥാടകർ സുബ്ഹിയോടെ തന്നെ അറഫാതിൽ എത്തും വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ അറഫാതിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർ മസ്‌ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും ഇടംപിടിച്ചു. പ്രവാചകൻ മുഹമ്മദ് നബി (സ) വിടവാങ്ങൽ പ്രസംഗം നടത്തിയ ജബലുറഹ്മയിൽ ഇരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് ഹാജിമാർ. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫാ സംഗമത്തിൽ പങ്കാളികളാകുന്ന ഹാജിമാർ സൂര്യാസ്‌തമയം വരെ അറഫാതിൽ പ്രാർഥനാ നിർഭരരാകും. ചെയ്‌തുപോയ പാപങ്ങളിൽ പശ്ചാത്താപ വിവശരായി കണ്ണീരൊഴുക്കി നാഥനോട് കേഴും, അവനിൽ അലിഞ്ഞു ചേരും. 

പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫാത്തിലെ ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് നമിറ പള്ളിയിൽ മദീനയിലെ പ്രവാചക പള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽഹുദൈഫി നേതൃത്വം നൽകും. രാത്രിയാകുന്നതോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്‌ദലിഫയിലേക്ക് രാപാർക്കാനായി നീങ്ങും. മുസ്‌ദലിഫയിൽ വിശ്രമിക്കുന്ന ഹാജിമാർ ജംറയിൽ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും. തുടർന്ന് നാളെ ജംറയിൽ എത്തി ആദ്യ ദിവസത്തെ കല്ലേറ് കർമത്തിലും പിന്നീട് ബലികർമത്തിലും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കർമം പൂർത്തിയാകുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകൾക്ക് പരിസമാപ്‌തിയാകും.  

 

the holy site of mina resonated with the continuous chants of talbiyah as lakhs of hajj pilgrims gathered for the day of tarwiyah. after spending the night in prayer and meditation, the pilgrims are now moving toward the plains of arafat for the defining ritual of the annual pilgrimage."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  2 days ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  2 days ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  2 days ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  2 days ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  2 days ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  2 days ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  2 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago