HOME
DETAILS

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

  
July 12, 2026 | 2:48 AM

sir seven questions un rapporteurs asked india

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയായ എസ്.ഐ.ആർ വഴി ലക്ഷക്കണക്കിന് മുസ്‌ലിം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതായി ഉയരുന്ന പരാതികളിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തിയ യു.എൻ പ്രത്യേക റിപ്പോർട്ടർമാർ ഇന്ത്യയോട് ആവശ്യപ്പെട്ടത് ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ പ്രത്യേക റിപ്പോർട്ടർമാരാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചത്. 

ഈ വിഷയത്തിൽ 60 ദിവസത്തിനകം വിശദീകരണം നൽകാൻ റിപ്പോർട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ മത/വംശീയ വിവരങ്ങൾ, അപ്പീൽ നടപടിക്രമങ്ങൾ, തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് ലഭ്യമായ നിയമപരമായ പരിഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യാ സർക്കാരിനോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച 1992ലെ യു.എൻ പ്രഖ്യാപനത്തിലും പൗരരാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. വിവേചനരഹിതമായ വോട്ടവകാശവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ എസ്.ഐ.ആർ നടപടിയിലൂടെ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

2018ൽ അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പുതുക്കൽ നടപടികൾ നടക്കുന്നതിനിടെയും യു.എൻ പ്രത്യേക റിപ്പോർട്ടർമാർ സമാനമായ ആശങ്ക അറിയിച്ചിരുന്നു. അന്നും വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. യു.എൻ നടപടിക്രമമനുസരിച്ച് ഇന്ത്യയുടെ മറുപടി ലഭിച്ചാൽ ആശയവിനിമയവും സർക്കാരിന്റെ പ്രതികരണവും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. എസ്.ഐ.ആർ നടപടികളിൽ സുതാര്യതയില്ലാത്ത എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും റിപ്പോർട്ടിൽ ഉന്നയിക്കുന്നു. 

പേരുകളുടെ അക്ഷരത്തെറ്റുകൾ പോലുള്ള നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കൽ, ആവശ്യമായ രേഖകൾ ഹാജരാക്കാൻ മതിയായ സമയം നൽകാതിരിക്കുക, അപ്പീൽ സംവിധാനങ്ങളുടെ അപര്യാപ്തത, ന്യൂനപക്ഷങ്ങളെ പുറത്താക്കാൻ ലക്ഷ്യമിട്ട രാഷ്ട്രീയ പ്രചാരണങ്ങൾ എന്നിവയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്.ഐ.ആർ നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കുന്നത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണെന്ന് പൊതുവേദികളിൽ പ്രസംഗിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരം പ്രസ്താവനകൾ മുസ്‌ലിംകളെ വിദേശികളുമായി കൂട്ടിക്കുഴയ്ക്കുന്നതാണെന്നും യു.എൻ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  an hour ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  2 hours ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  2 hours ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  2 hours ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  2 hours ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  2 hours ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  3 hours ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  4 hours ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  10 hours ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  10 hours ago