HOME
DETAILS

പ്ലസ് വൺ പ്രവേശനം; മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ

  
May 26, 2026 | 2:10 AM

Plus one admission Government allows marginal seat increase

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും പ്രവേശനം അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ ഉറപ്പാക്കുന്നതിനാണ് തീരുമാനം. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് അധിക സീറ്റ് അനുവദിച്ചത്. സീറ്റ് വർധനവിന് പുറമെ മുൻ വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലുമാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തിലായിരിക്കണം ഈ വർധനവെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവാണ് അനുവദിച്ചത്. ഇതിനുപുറമെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി അധികമായി അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധനവ് ലഭ്യമാകും. എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള മറ്റ് അഞ്ച് താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

 

Kerala Plus One admission, marginal seat increase, and higher secondary seats. kerala plus one admission updates: the kerala government has officially approved a marginal seat increase for plus one higher secondary admissions. this initiative aims to resolve the shortage of school seats and help more students secure merit-based admission across various districts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  10 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  10 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  10 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  10 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  10 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  10 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  10 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  10 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  10 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  10 days ago