HOME
DETAILS

ഫുട്ബോൾ പ്രേമികൾക്ക് ഇതിലും വലിയ ആവേശം വേറെയില്ല! ലോകകപ്പ് വാതിൽ തുറന്ന ചരിത്ര ഗോൾ കറൻസിയിലാക്കി സ്കോട്ട്‌ലൻഡിന്റെ മാസ്സ് മറുപടി

  
May 26, 2026 | 12:45 PM

scotland football fans celebrate as mctominay historic world cup goal is featured on limited 20 note

എഡിൻബർഗ്: ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടിയതിന്റെ ആവേശകരമായ ഓർമ്മ പുതുക്കാൻ വ്യത്യസ്തമായൊരു സമ്മാനവുമായി ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ്. ഡെൻമാർക്കിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്കോട്ടിഷ് താരം സ്കോട്ട് മക്‌ടോമിനെ നേടിയ പ്രശസ്തമായ 'ഓവർഹെഡ് കിക്ക്' ഗോളിന്റെ ചിത്രം ആലേഖനം ചെയ്ത ലിമിറ്റഡ് എഡിഷൻ 20 പൗണ്ടിന്റെ (£20) ബാങ്ക് നോട്ടുകളാണ് ബാങ്ക് പുറത്തിറക്കിയത്.

1998-ന് ശേഷം ആദ്യമായാണ് സ്കോട്ട്‌ലൻഡിന്റെ പുരുഷ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര ടൂർണമെന്റിലേക്ക് (2026 ലോകകപ്പ്) യോഗ്യത നേടുന്നത്. ഈ സുപ്രധാന തിരിച്ചുവരവ് ആഘോഷമാക്കാനാണ് ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ഇത്തരമൊരു അപൂർവ്വ നോട്ടിൽ മക്‌ടോമിനെയെ ഉൾപ്പെടുത്തിയത്. പരമ്പരാഗത ബാങ്ക് നോട്ടിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഡെൻമാർക്കിനെതിരായ ആ ചരിത്ര ഗോളിന്റെ ചിത്രം ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

BACK KICK NOTE.jpg

വെറും 100 നോട്ടുകൾ മാത്രം; ലക്ഷ്യം കാരുണ്യപ്രവർത്തനം

ഈ പ്രത്യേക ഡിസൈനിലുള്ള വെറും 100 നോട്ടുകൾ മാത്രമാണ് ബാങ്ക് അച്ചടിച്ചിട്ടുള്ളത്. ഇതിൽ 50 എണ്ണം കളക്ടർമാർക്കായുള്ള ലേലം, സമ്മാന നറുക്കെടുപ്പ്, എഡിൻബർഗിലും ഗ്ലാസ്‌ഗോയിലുമുള്ള പ്രത്യേക 'പോപ്പ്-അപ്പ്' കേന്ദ്രങ്ങൾ എന്നിവ വഴി ആരാധകർക്ക് ലഭ്യമാക്കും. ഓൺലൈൻ ലേലവും സമ്മാന നറുക്കെടുപ്പും ജൂൺ 26 വെള്ളിയാഴ്ച രാവിലെ 11:00 മണി വരെ നടക്കും.

NOTE.jpg

ഈ ലേലത്തിലൂടെയും നറുക്കെടുപ്പിലൂടെയും ലഭിക്കുന്ന തുക ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന സ്കോട്ട്‌ലൻഡിലെ ദേശീയ ചാരിറ്റി സംഘടനയായ 'ക്രൈസിസ് സ്കോട്ട്‌ലൻഡിന്റെ' പ്രവർത്തനങ്ങൾക്കായി കൈമാറും.

ആവേശം വിതറിയ ആ ഓവർഹെഡ് കിക്ക്

കഴിഞ്ഞ നവംബറിൽ ഗ്ലാസ്‌ഗോയിലെ ഹാംപ്ഡൻ പാർക്കിൽ നടന്ന നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ 4-2 ന് തകർത്താണ് സ്കോട്ട്‌ലൻഡ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മക്‌ടോമിനെ പറന്നുയർന്ന് നേടിയ മനോഹരമായ ഓവർഹെഡ് കിക്ക് ഗോളാണ് ടീമിന് ആദ്യ ലീഡ് സമ്മാനിച്ചത്.

scott mctominay GOAL.jpg

"ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലെത്തുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. അത് ആരാധകർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഇത്തരം നിമിഷങ്ങൾ ടീമിനെ സ്നേഹിക്കുന്ന എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഒരു സ്കോട്ടിഷ് ബാങ്ക് നോട്ടിൽ എന്റെ ഗോൾ സ്ഥാനം പിടിച്ചത് അവിശ്വസനീയമായി തോന്നുന്നു വെന്ന്" സ്കോട്ട്‌ലൻഡ് മിഡ്ഫീൽഡർ സ്കോട്ട് മക്‌ടോമിനെ പറഞ്ഞു .

 ആരാധകർ ഒരിക്കലും മറക്കാത്ത ആ നാടകീയ നിമിഷത്തെ സ്കോട്ടിഷ് ഐഡന്റിറ്റിയോടെ അടയാളപ്പെടുത്താനാണ് ഈ ശ്രമമെന്ന് ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ എമ്മ നോബിൾ പറഞ്ഞു. മക്‌ടോമിനെയുടെ ഈ ഗോൾ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

2026 ലോകകപ്പിൽ സ്കോട്ട്‌ലൻഡ്

48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026-ലെ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് നടക്കുന്നത്. ടൂർണമെന്റിൽ ജൂൺ 14-ന് ഹെയ്തിക്കെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ ആദ്യ മത്സരം. ജൂൺ 19-ന് ബോസ്റ്റണിൽ മൊറോക്കോയെയും, ജൂൺ 24-ന് മിയാമിയിൽ വെച്ച് കരുത്തരായ ബ്രസീലിനെയും സ്കോട്ട്‌ലൻഡ് നേരിടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാന്‍ ആക്രമണം അപലപിച്ച് സഊദി മന്ത്രിസഭ; മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആഹ്വാനം

Saudi-arabia
  •  10 days ago
No Image

ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!

Football
  •  10 days ago
No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

National
  •  10 days ago
No Image

വേനൽക്കാല അവധി: ജൂലൈ 12-ന് ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; മുന്നറിയിപ്പുമായി എയർപ്പോർട്ട് അധികൃതർ

uae
  •  10 days ago
No Image

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Kerala
  •  10 days ago
No Image

വെറും 4 മത്സരങ്ങളിൽ നിന്ന് ചരിത്രനേട്ടം; 21-ാം നൂറ്റാണ്ടിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരം; പെലെയെ വീഴ്ത്താൻ ഒരുങ്ങി മൈക്കൽ ഒലീസെ!

Football
  •  10 days ago
No Image

അതിര്‍ത്തി വനത്തില്‍ കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

Kerala
  •  10 days ago
No Image

വ്യാജ 'വെരിഫൈഡ്' പ്രോപ്പർട്ടി പരസ്യങ്ങൾക്കെതിരെ നടപടി; ദുബൈയിലെ റിയൽ എസ്റ്റേറ്റ് പോർട്ടലുകൾക്ക് കർശന നിർദ്ദേശം

uae
  •  10 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: തടയാനെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു

Kerala
  •  10 days ago
No Image

മെസിയെയും റൊണാൾഡോയെയും ഒന്നിച്ച് വീഴ്ത്തി ഫ്ര‍ഞ്ച് നായകൻ; ലോകകപ്പ് നോക്കൗട്ടിൽ ചരിത്രം കുറിച്ച് കിലിയൻ എംബാപ്പെ!

Football
  •  10 days ago