HOME
DETAILS

കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ള; രണ്ടുപേര്‍ കൂടി പിടിയില്‍

  
backup
September 16 2016 | 23:09 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95


കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണ വ്യാപാരിയുടെ പണം കൊള്ള നടത്തിയ സംഭവത്തില്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പൊലിസ് പിടിയിലായി. കഴിഞ്ഞ മാസം ചെര്‍ക്കള ബേവിഞ്ച വളവില്‍ വച്ച് സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ സായൂജ്, റംഷാദ് എന്നിവരാണ് പിടിയിലായത്.
60 ലക്ഷം രൂപയാണ് ഇപ്പോള്‍ പിടിയിലായവര്‍ക്ക് കൊള്ളക്ക് പ്രതിഫലമായി സംഘം വാഗ്ദാനം നല്‍കിയതെന്നാണ് സൂചന. 20 ലക്ഷം രൂപ കര്‍ണാടകയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ ഇവര്‍ നിക്ഷേപിച്ചതായി പൊലിസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം കര്‍ണാടകയിലേക്ക് പോയിട്ടുണ്ട്.
കേസില്‍ പത്തു പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശി മൃദുലിനെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊള്ളയില്‍ നേരിട്ട് പങ്കെടുത്തവരെന്നു പൊലിസ് കണ്ടെത്തിയ അഞ്ചുപേരില്‍ രണ്ടു പേര്‍ കൂടി വലയിലായത്. കേസില്‍ ഇനിയും ഏഴുപേരെ കൂടി അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
കഴിഞ്ഞ മാസം ഏഴിനാണ് തലശ്ശേരി തിരുവങ്ങാട്ടെ സ്വര്‍ണവ്യാപാരിയുടെ പണം കൊള്ളയടിച്ചത്. സ്വര്‍ണ വ്യാപാരിയുടെ സഹായി ഗണേശനും ഡ്രൈവറും മാത്രമാണ് സംഭവ സമയത്ത് കാറില്‍ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവരികയായിരുന്നു പണം.
ഈ വിവരം മുന്‍കൂട്ടി അറിഞ്ഞ കൊള്ളസംഘം ജില്ലാ അതിര്‍ത്തിയായ തലപ്പാടി മുതല്‍ മറ്റൊരു വാഹനത്തില്‍ പിന്തുടരുകയും ബേവിഞ്ച വളവിലെത്തിയപ്പോള്‍ വ്യാപാരിയുടെ കാറില്‍ തങ്ങളുടെ കാര്‍ ഇടിപ്പിച്ച് തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കൊള്ളയടിച്ചെന്നുമാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago