HOME
DETAILS

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തി യു.എ.ഇ പ്രസിഡന്റ് 

  
Web Desk
May 27, 2026 | 6:45 AM

UAE President Performs Eid Al-Adha Prayers in Abu Dhabi

ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ഈദുല്‍ അദ്ഹാ (ബലിപെരുന്നാള്‍) നിസ്‌കാരം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് സുരൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, സായിദ് ഫോര്‍ ഗുഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഗ്രാന്‍ഡ് മസ്ജിദില്‍ നിസ്‌കാരത്തിനെത്തിയിരുന്നു. 

ഇവര്‍ക്ക് പുറമെ സായിദ് ഫോര്‍ ഗുഡ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഉമര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സായിദ് അതോറിറ്റി ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാലന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും നിരവധി ഉദ്യോഗസ്ഥരും മറ്റ് വിശ്വാസികളും നമസ്‌കാരത്തില്‍ പങ്കാളികളായി.

നമ്മുടെ പെരുന്നാള്‍ ആത്മാര്‍ത്ഥതയും ത്യാഗവുമാണ്' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാള്‍ പ്രഭാഷണം. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് ആന്‍ഡ് സക്കാത്ത് ചെയര്‍മാന്‍ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദാരി പ്രഭാഷണത്തില്‍ ആത്മാര്‍ത്ഥതയുടെ മൂല്യത്തെക്കുറിച്ചും അത് വ്യക്തികളിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിശദീകരിച്ചു.

നിസ്‌കാരത്തിന് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിശ്വാസികളുമായി പെരുന്നാള്‍ ആശംസകള്‍ പങ്കുവെച്ചു.

Summary: UAE President His Highness Sheikh Mohamed Bin Zayed Al Nahyan performed the Eid Al-Adha prayers on Wednesday at the Sheikh Zayed Grand Mosque in Abu Dhabi.
The UAE President was joined by prominent royal family members and top officials, including Vice President Sheikh Mansour Bin Zayed Al Nahyan and Abu Dhabi Crown Prince Sheikh Khaled Bin Mohamed Bin Zayed Al Nahyan, alongside various ministers and worshippers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  4 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  4 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  4 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  4 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  4 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  4 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  4 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  4 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  4 days ago