HOME
DETAILS

മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ധനസഹായം കൈമാറി

  
backup
September 17 2016 | 00:09 AM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

മനാമ:ഒഡിഷയില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം ചുമന്ന ദനാ മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 8.9 ലക്ഷം രൂപയുടെ (5000 ദിനാര്‍) കൈമാറി.
ഡല്‍ഹിയിലെ ബഹ്‌റൈന്‍ എംബസിയിലെത്തിയാണ് മാഞ്ചി സഹായം സ്വീകരിച്ചത്. ഡല്‍ഹിയിലേക്കുള്ള വിമാനടിക്കറ്റും ബഹ്‌റൈന്‍ നല്‍കിയിരുന്നു.
ബി.ബി.കെ (ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്റ് കുവൈത്ത്) ബാങ്കിന്റെ ചെക്കാണ് നല്‍കിയത്.'വളരെയധികം സന്തോഷമുണ്ട്. എന്റെ മൂന്നു മക്കളുടെയും പഠനത്തിന് ഉപയോഗിക്കാന്‍ ഈ പണം ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് മാഞ്ചി പറഞ്ഞു. ഭാര്യ മരിച്ചപ്പോള്‍ ഞാനും മകള്‍ ചാന്ദിനിയും സഹായത്തിനു വേണ്ടി നിലവിളിച്ചു.
ആരും സഹായിക്കാന്‍ ഉണ്ടായില്ല. ഭാര്യയുടെ മൃതദേഹവും കൊണ്ടു ഉടന്‍ അവിടെ നിന്ന് പോകാന്‍ ആരോ ആജ്ഞാപിച്ചു.
അതുകൊണ്ടാണ് ഒരു ലുങ്കിയില്‍ മൃതദേഹം പൊതിഞ്ഞ് എടുത്തു നടന്നതെന്നും മാഞ്ചി പറഞ്ഞു.
കഴിഞ്ഞ മാസം 24ന് ഒഡിഷയിലെ പിന്നാക്ക ജില്ലയായ കലാഹന്തിയിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ക്ഷയരോഗിയായ ഭാര്യ ആശുപത്രിയില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം വാഹനത്തില്‍ കൊണ്ടുപേകാന്‍ പണമില്ലാതെ ഇദ്ദേഹം 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് മകള്‍ക്കൊപ്പം നടക്കുകയായിരുന്നു.മൃതദേഹം തോളിലേറ്റി പത്തു കിലോ മീറ്ററോളം നടന്നപ്പോഴാണ് സംഭവം ഒരു പ്രാദേശിക ചാനലിന്റെ ശ്രദ്ധയില്‍ പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago