HOME
DETAILS

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

  
Web Desk
May 28, 2026 | 12:21 PM

nowPolice have registered a case in connection with the accident caused by a ride collapse at an amusement park in Thiruvananthapuram

തിരുവനന്തപുരം: വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ സംഭവത്തിൽ വെഞ്ഞാറമൂട് പൊലിസ് കേസേടുത്തു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും. നിലവിൽ പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുനഃപരിശോധിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ആശുപത്രിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

അപകടത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ സംവിധാനങ്ങൾക്കേതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രക്ഷാപ്രവർത്തനം വൈകിയതായും അപകടമുണ്ടായിട്ടും ആളുകളെ ഉടൻ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. റൈഡിന്റെ ഭാഗങ്ങളിൽ തുരുമ്പ് പിടിച്ചിരുന്നുവെന്നും പരിക്കേറ്റവരേ മാലിന്യവണ്ടിയിൽ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് പരാതി.

ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്. പാർക്കിലെ ജയന്റ് വീൽ പെട്ടന്ന് പൊട്ടി താഴെക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  3 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  3 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  3 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  3 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  3 days ago