HOME
DETAILS

അജ്ഞാത ദൃക്‌സാക്ഷീ.., അങ്ങ് പുറത്തുവരൂ

  
backup
September 17 2016 | 00:09 AM

%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a4-%e0%b4%a6%e0%b5%83%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99

ആരാണ് ആ മധ്യവയസ്‌ക്കന്‍? സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അര്‍ഹമായ ഉയര്‍ന്ന ശിക്ഷ ഉറപ്പാവണമെങ്കില്‍ ആ മധ്യവയസ്‌ക്കനെ കണ്ടുപിടിക്കണം. ആരാണയാള്‍? അത് തീര്‍ത്തും അജ്ഞാതമാണ്.
അടുത്ത ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍, ടോമി ദേവസ്യ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിന്‍ വലിക്കുന്നയാളെ ഇയാള്‍ പിന്തിരിപ്പിച്ചത് എന്ന് സുപ്രീംകോടതിയുടെ വിധിയില്‍ കാണുന്നു.
ഈ മധ്യവയസ്‌ക്കന്റെ വാക്കുകള്‍ ഉദ്ധരണിയായി കേസില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചത്. ട്രെയിനില്‍ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കില്‍ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്. മധ്യവയസ്‌ക്കന്റെ വാക്കുകളുടെ പഴുതിലൂടെയാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത് എന്നര്‍ഥം. ഈ വഴിക്കാണ് ഐ.പി.സി 302 പ്രകാരമുള്ള ശിക്ഷ ഒഴിവായിപ്പോയത്. സുപ്രീംകോടതിയുടെ തന്നെ വാക്കുകള്‍ ഇതാണ്:
'ണവശഹല വേല മെശറ ുൃീുീശെശേീി ിലലറ ിീ േിലരലമൈൃശഹ്യ യല ശിരീൃൃലര േംവമ േരമിിീ േമഹീെ യല ശഴിീൃലറ ശ െവേല ല്ശറലിരല ീള ജ.ണ. 4 മിറ ജ.ണ. 40 ശി വേശ െൃലഴമൃറ ംവശരവ ശ െീേ വേല ലളളലര േവേമ േവേല്യ ംലൃല ീേഹറ യ്യ വേല ാശററഹല മഴലറ ാമി, േെമിറശിഴ മ േവേല റീീൃ ീള വേല രീാുമൃാേലി,േ വേമ േവേല ഴശൃഹ വമറ ഷൗാുലറ ീൗ േീള വേല േൃമശി മിറ വമറ ാമറല ഴീീറ വലൃ ലരെമുല. ഠവല രശൃരൗാേെമിരല െമുുലമൃശിഴ മഴമശിേെ വേല മരരൗലെറ വമ െീേ യല ംലശഴവലറ മഴമശിേെ വേല ീൃമഹ ല്ശറലിരല ീി ൃലരീൃറ. .. . . . . '
ഇതില്‍ പറയുന്ന ജ.ണ. 4 ചെയിന്‍ വലിക്കാന്‍ ശ്രമിച്ച ടോമി ദേവസ്യയാണ്. ജ.ണ. 40 അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അബ്ദുല്‍ ശുകൂറും. ഇവരോട് മധ്യവയസ്‌കന്‍ പറഞ്ഞത് സത്യമായിരുന്നോ? അതോ, ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാണോ അയാള്‍? സാക്ഷിയായി കോടതി കയറിയിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം കള്ളം പറഞ്ഞ്, ചങ്ങല വലിക്കാന്‍ ശ്രമിച്ചയാളെ പിന്തിരിപ്പിച്ചതാവുമോ അയാള്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് അന്ന് കേസ് അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കോ വിചാരണക്കോടതിയില്‍ കേസ് നടത്തിയ പ്രോസിക്യൂഷനോ തോന്നിയില്ല. 83 സാക്ഷികളെ കോടതി മുമ്പാകെ നിരത്തിയിട്ടും ഈ മധ്യവയസ്‌കനെ കണ്ടുപിടിച്ച് ഹാജരാക്കണമെന്ന് തോന്നിയില്ല. അതാണ് ഈ കേസിലെ വലിയ വീഴ്ചയായത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചുവെങ്കിലും ഹൈക്കോടതി അത് സ്ഥിരീകരിച്ചുവെങ്കിലും അജ്ഞാതനായ മധ്യവയസ്‌ക്കന്റെ വാക്കുകള്‍ പഴുതായിക്കിടന്നു. ആ പഴുത് നിലനില്‍ക്കെ ഗോവിന്ദച്ചാമിയെ കൊലയ്ക്കുത്തരവാദിയായി കാണാനാകില്ല എന്ന നിഗമനത്തില്‍ സുപ്രീംകോടതി എത്തുകയും അതിന്റെ പഴുതിലൂടെ കൊലക്കയറില്‍നിന്നും അയാള്‍ രക്ഷപ്പെടുകയും ചെയ്തു.
ഇനിയും സമയമുണ്ട്; പ്രിയപ്പെട്ട അജ്ഞാത മധ്യവയസ്‌ക്കാ, അങ്ങ് പുറത്തുവരൂ. സത്യം എന്തായിരുന്നുവെന്ന് കോടതിയോട് പറയൂ. കേസിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാകും താങ്കള്‍ അന്ന് അങ്ങനെ പറഞ്ഞത്.
പക്ഷെ, ആ വാക്കുകള്‍ ഒരു കൊടുംക്രൂരനെ രക്ഷിക്കുന്നതിനാണ് വഴിവച്ചത്. പറഞ്ഞത് സ്വന്തം സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍പോലും അത് വഴി ഒരു നിസ്സഹായ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നുപറഞ്ഞാല്‍ കേസ് വീണ്ടും തുറക്കാം; സുപ്രീം കോടതിക്ക് സത്യത്തിലേക്ക് ചെന്നെത്തുകയും ചെയ്യാം. അതു ചെയ്താല്‍ പഴയ വീഴ്ചയ്ക്ക് ലോകം താങ്കളോട് പൊറുക്കും; അതല്ലെങ്കില്‍, സൗമ്യയുടെ മനസ്സ് മാത്രമല്ല, നീതിക്കായി നിലവിളിക്കുന്ന എക്കാലത്തെ സ്ത്രീയും താങ്കളെ ശപിക്കും. അജ്ഞാതനായ മധ്യവയസ്‌ക്കാ പുറത്തുവരൂ.
മാധ്യമങ്ങള്‍ക്കും ഈ സാഹചര്യത്തില്‍ ഒരു ചുമതലയുണ്ട്. ആരായിരുന്നു ഈ അജ്ഞാത മധ്യവയസ്‌ക്കന്‍ എന്ന് അവര്‍ക്ക് അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ (പൊലിസിന്റെ മുമ്പില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കേസ് ഇല്ലാത്ത സാഹചര്യത്തില്‍). അന്ന് ആ ട്രെയിനില്‍ ഉണ്ടായിരുന്നവരിലൂടെ മാധ്യമങ്ങള്‍ക്ക് അയാളിലേക്ക് ചെന്നെത്താവുന്നതേയുള്ളൂ. കേസിന്റെ ഗതി ഇനി ഈ മധ്യവയസ്‌ക്കന്റെ വാക്കുകളിലാണ്. അദ്ദേഹം മനസ്സ് തുറക്കെട്ടെ, വായ് തുറക്കട്ടെ. അങ്ങനെ കേസിന്റെ അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തുറക്കപ്പെടട്ടെ; വര്‍ഗീസ് വധക്കേസിലെന്നപോലെ!!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago