ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും
നജഫ്: യു.എസ്- ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഭൗതികദേഹം ഇന്ന് അടക്കം ചെയ്യും. ആറുദിവസം നീണ്ട ചടങ്ങുകൾക്കുശേഷം വടക്കുകിഴക്കൻ ഇറാനിലെ ജന്മനാടായ മഷ്ഹദിലെ ഇമാം രിസാ ദർഗയിൽ ആണ് മയ്യിത്ത് മറവ് ചെയ്യുക.
ഇന്നലെ ഇറാഖിലെ ബഗ്ദാദിലും നജഫിലും തുടർന്ന് കർബലയിലും മയ്യിത്ത് പൊതുദർശനത്തിന് വച്ചിരുന്നു. ഇറാഖി നഗരങ്ങളിൽനടന്ന പ്രാർഥനാ ചടങ്ങുകളിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. ചടങ്ങുകൾ പ്രമാണിച്ച് ഇന്നലെ ഇറാഖിൽ പൊതു അവധിയായിരുന്നു. മക്കയും മദീനയും കഴിഞ്ഞാൽ ശീഈ വിശ്വാസികളുടെ ഏറ്റവും പുണ്യ കേന്ദ്രങ്ങളിലൊന്നാണ് നജഫ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഖാംനഇക്കായുള്ള ആറുദിവസത്തെ സംസ്‌കാര ചടങ്ങുകൾ ഇറാനിൽ ആരംഭിച്ചത്. ഫെബ്രുവരി 28ന് ഖാംനഇ ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിനിടയാക്കിയ ആക്രമണത്തോടെയാണ് ഗൾഫ് മേഖല സംഘർഷഭരിതമായത്.
1989ൽ ഇറാനിലെ വിപ്ലവനേതാവ് ഇമാം ഖുമൈനിയുടെ അന്ത്യകർമങ്ങളിൽ ഒരു കോടിയോളം പേരാണ് പങ്കെടുത്തത്. അതിനുശേഷം ഇറാനിൽ നടന്ന ഏറ്റവും വലിയ പൊതുജനസാന്നിധ്യമുള്ള ചടങ്ങിനാണ് ഇന്ന് സമാപനമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."