HOME
DETAILS

ഖത്തര്‍ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതീറയുടെ മൃതദേഹം ഖബറടക്കി; വന്‍ ജനപങ്കാളിത്തം

  
May 31, 2026 | 5:14 AM

Huge crowd attends Abdullah bin Hamad Al Attiyahs funeral

ദോഹ: ഖത്തര്‍ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും മുന്‍ ഊര്‍ജ്ജ, വ്യവസായ മന്ത്രിയുമായിരുന്ന അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതീറയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അല്‍ ഖറൈതിയാത് മേഖലയിലെ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ അതീറ മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന ജനാസ നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്ക ചടങ്ങുകള്‍. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വന്‍ ജനവലിയാണ് അന്തരിച്ച നേതാവിന് വിടചൊല്ലാന്‍ അതീറ ഖബര്‍സ്ഥാനില്‍ ഒത്തുകൂടിയത്.
ലണ്ടനില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതീറ അന്തരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഖത്തറിന്റെ വികസനത്തിലും ഊര്‍ജ്ജ മേഖലയുടെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
അതീറയുടെ നിര്യാണത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി അനുശോചനം രേഖപ്പെടുത്തി. ഖത്തറിന്റെ പുരോഗതിക്കായി സമര്‍പ്പിച്ച സേവനങ്ങളെയും അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഖത്തര്‍ അമീരി ദിവാന്‍ ചീഫ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്‍ഡ് ട്രാന്‍സ്‌പെരന്‍സി അതോറിറ്റി ചെയര്‍മാന്‍, സ്റ്റേറ്റ് പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പ്രമുഖ പദവികളും അദ്ദേഹം വഹിച്ചിരുന്നു. അല്‍ അതീറ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായാണ് അദ്ദേഹം അവസാനമായി പ്രവര്‍ത്തിച്ചത്.
അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം 2006ല്‍ യുഎന്‍ സുസ്ഥിര വികസന കമ്മീഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ദോഹയില്‍ നടന്ന പതിനെട്ടാമത് യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു. ആഗോള കാലാവസ്ഥാ കരാറുകളിലേക്ക് വഴിതുറന്ന 'ദോഹ ക്ലൈമറ്റ് ഗേറ്റ്‌വേ' രൂപീകരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു.

Summary: A large number of citizens and residents on Friday, May 29, 2026, attended the funeral of former Deputy Prime Minister and Minister of Energy and Industry H E Abdullah bin Hamad Al Attiyah following Asr prayer. The funeral prayer for the late leader was performed at the Nasser bin Abdullah Al-Attiyah Mosque in the Al-Kharaitiyat area, before he was laid to rest in the Al-Attiyah Cemetery.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  10 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  10 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  10 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  10 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  10 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  10 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  10 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  10 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  10 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  10 days ago